വണ്ണം കുറച്ച് കൂടുതൽ സുന്ദരിയായി അനുഷ്ക

അ​നു​ഷ്ക ഷെ​ട്ടി സു​ന്ദ​രി​യാ​ണ്. ഇ​പ്പോ​ഴ​വ​ട്ടെ അ​തി സു​ന്ദ​രി​യും. തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി അ​നു​ഷ്ക ഷെ​ട്ടി​യു​ടെ പു​തി​യ മേ​ക്കോ​വ​ർ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാവുകയാണ്. വ​ണ്ണം കു​റ​ച്ച് അ​തീ​വ ചെ​റു​പ്പ​മാ​യാ​ണ് അ​നു​ഷ്ക പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രിക്കുന്ന​ത്. ലൈ​ഫ്സ്റ്റൈ​ൽ പ​രി​ശീ​ല​ക​ൻ ലൂ​ക്ക് കുട്ടീഞ്ഞോയാ​ണ് അ​നു​ഷ്ക​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

വ​ണ്ണം കൂ​ടി​യ​തു കൊ​ണ്ട് പ​ല ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും അ​നു​ഷ്ക​യെ മാ​റ്റി നി​ർ​ത്തി​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ബാഗ​മ​തി മാ​ത്ര​മാ​ണ് അ​നു​ഷ്ക​യു​ടേ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തോ​ടെ​യാ​ണ് താ​രം വ​ണ്ണം കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ലൂ​ക്കി​ന്‍റെ കീ​ഴി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​നു​ഷ്ക.

2015-ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ര്യ നാ​യ​ക​നാ​യ ഇ​ഞ്ചി ഇ​ടു​പ്പ​ഴ​കി എ​ന്ന ചി​ത്ര​ത്തി​നാ​യാ​ണ് അ​നു​ഷ്ക ശ​രീ​ര​ഭാ​രം വ​ർ​ധി​പ്പി​ച്ച​ത്. എ​ന്നാ​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞി​ട്ടും വ​ണ്ണം കു​റ​യ്ക്കു​ക എ​ന്ന​ത് ശ്ര​മ​ക​ര​മാ​യി​രു​ന്നു. ഇ​തോ​ടെ വി​ദേ​ശ​ത്തു വ​ച്ച് കൊ​ഴു​പ്പു കു​റ​യ്ക്കാ​നു​ള്ള ശാ​സ്ത്ര​ക്രി​യ​യ്ക്ക് താ​രം വി​ധേ​യ​യാ​യി.

ഇ​തി​നി​ട​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ബാ​ഹു​ബ​ലി-2, രു​ദ്ര​മാ​ദേ​വി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം ഈ ​വ​ണ്ണം ഒ​രു വി​ല്ല​നാ​യി വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ഗ്രാ​ഫി​ക്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ളി​ൽ താ​ര​ത്തി​ന്‍റെ വ​ണ്ണം കു​റ​ച്ച് കാ​ണി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നു. ഇ​പ്പോ​ൾ താ​ര​ത്തി​ന്‍റെ മേ​ക്കോ​വ​റി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തു വ​ന്നി​ട്ടു​ള്ള​ത്.

Related posts