സ​ഹോ​ദ​ര​നെ ന​ഷ്ട​പ്പെ​ട്ട വേ​ദ​ന​യെ​ന്ന് ചെ​ന്നി​ത്ത​ല;  പ്രി​യ സു​ഹൃ​ത്തി​ന് ക​ണ്ണീ​രോ​ടെ വി​ട​യെ​ന്ന് പി.​വി. അ​ൻ​വ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റും നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ വി.​വി. പ്ര​കാ​ശി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ഹോ​ദ​ര​നെ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വേ​ദ​ന​യാ​ണ് താ​ൻ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നി​ല​മ്പൂ​രി​ൽ യു​ഡി​എ​ഫി​നു വ​ൻ വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു. ആ ​ജ​ന​കീ​യ അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങാ​തെ അ​ദ്ദേ​ഹ​ത്തി​നു വി​ട പ​റ​യേ​ണ്ടി വ​ന്നു എ​ന്ന​ത് വ​ള​രെ ദുഃ​ഖ​ക​ര​മാ​ണ്.

സ്നേ​ഹ സ​മ്പ​ന്ന​നാ​യ ഒ​രു സ​ഹോ​ദ​ര​നെ​യാ​ണ് ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

അ​വി​ശ്വ​സ​നീ​യം.. പ്രി​യ സു​ഹൃ​ത്തി​ന് ക​ണ്ണീ​രോ​ടെ വി​ട​യെ​ന്ന് പി.​വി. അ​ൻ​വ​ർ

നി​ല​മ്പൂ​ർ: മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റും നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ വി.​വി. പ്ര​കാ​ശി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​ർ. പ്ര​കാ​ശി​ന്‍റെ വി​യോ​ഗം അ​വി​ശ്വ​സ​നീ​യ​മെ​ന്ന് പ്ര​തി​ക​രി​ച്ച അ​ൻ​വ​ർ, പ്രി​യ സു​ഹൃ​ത്തി​ന് ക​ണ്ണീ​രോ​ടെ വി​ട​യെ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment