വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ​ക്ക് പു​തു​മാ​നം ന​ൽ​കി​യ ക​ലാ​കാ​രൻ; ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര​താ​രം ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ​ക്ക് പു​തു​മാ​നം ന​ൽ​കി​യ ക​ലാ​കാ​ര​നാ​യി​രു​ന്നു രാ​ജു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി അ​ഞ്ഞൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച ക്യാ​പ്റ്റ​ൻ രാ​ജു സ്വ​ഭാ​വ​ന​ട​നാ​യും തി​ള​ങ്ങി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണം ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ വസതിയിലായിരുന്നു ക്യാപ്റ്റൻ രാജുവിന്‍റെ അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം.

Related posts