അങ്കണ‍​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ദു​രി​തം തീ​രു​ന്നി​ല്ല; സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ വി​ഹി​തം ഇ​പ്പോ​ഴും കു​ടി​ശി​ക

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ​മ്പ​ള​വ​ര്‍​ധ​ന​ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും സ​ന്തോ​ഷ​മി​ല്ലാ​തെ അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​ര്‍ .സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച വേ​ത​ന​വ​ര്‍​ധ​ന​വ് ഇ​പ്പോ​ഴും കു​ടി​ശി​ക​യാ​യി കി​ട​ക്കു​ന്ന​താ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​തി​സ​ന്ധി​സൃ​ഷ്ടി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള​വ​ര്‍​ധ​ന​വോ​ടെ നി​ല​വി​ല്‍ പ​തി​നാ​യി​രം രൂ​പ ഓ​ണ​റേ​റി​യ​മു​ള്ള അങ്കണ‍​വാ​ടി വ​ര്‍​ക്ക​ര്‍​ക്ക് 11,500 രൂ​പ ല​ഭി​ക്കും.

എ​ഴാ​യി​രം രൂ​പ​യു​ണ്ടാ​യി​രു​ന്ന ഹെ​ല്‍​പ്പ​ര്‍​ക്ക് 8,300 രൂ​പ​യും ല​ഭി​ക്കും. നി​ല​വി​ല്‍ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കു​ള്ള പ​തി​നാ​യി​രം രൂ​പ​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ഹി​ത​മാ​യ 3000 രൂ​പ 4,500 ആ​യും ഹെ​ല്‍​പ്പ​ര്‍​മാ​ര്‍​ക്ക് 2,200 ഉ​ള്ള​ത് 3,500 രൂ​പ​യാ​യു​മാ​യി വ​ര്‍​ധി​പ്പി​ച്ച േതാ​ടെ​യാ​ണി​ത്.

എ​ന്നാ​ല്‍ എ​ഴാ​യി​രം രൂ​പ​യു​ണ്ടാ​യി​രു​ന്ന വ​ര്‍​ക്ക​ര്‍​മാ​രു​ടെ ഓ​ണ​റേ​റി​യം 2016 ഫെ​ബ്രു​വ​രി 16-ന് ​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​തി​നാ​യി​രം രൂ​പ​യാ​ക്കി​യി​രു​ന്നു.​ ‍ ഈ ​വ​ര്‍​ധി​പ്പി​ച്ച തു​ക പ​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ല്‍ യ​ഥാ​സ​മ​യം ന​ല്‍​കു​ന്നി​ല്ല.​കേ​ന്ദ്ര​വി​ഹി​തം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടു​താ​നും.

അങ്കണവാ​ടി ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ വി​ഹി​ത​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​യ ആ​യി​രം രൂ​പ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ന​ല്‍​കേ​ണ്ട​ത്. എ​ന്നാ​ല്‍ പ​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​തി​നു​ള്ള ഫ​ണ്ടി​ല്ല. ഈ ​തു​ക കൂ​ടി​ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ശ​മ്പ​ള വ​ര്‍​ധ​ന​വി​ന്‍റെ പൂ​ര്‍​ണ ഫ​ലം ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ക്കു​ക​യു​ള്ളു.

​സം​സ്ഥാ​ന​ത്തെ​മൊ​ത്തം അങ്കണ‍​വാ​ടി ജീ​വ​ന​ക്കാ​ര്‍​ക്ക് ഓ​ണ​റേ​റി​യം ന​ല്‍​കാ​ന്‍ പ്ര​തി​വ​ര്‍​ഷം 675.55 കോ​ടി​യോ​ളം രൂ​പ​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. അ​തി​ല്‍ 107 കോ​ടി​യോ​ളം രൂ​പ​യാ​യി​രു​ന്നു കേ​ന്ദ്രം ന​ല്‍​കി​വ​ന്ന​ത്. അ​തേ​സ​മ​യം അങ്കണ‍​വാ​ടി​ജീ​വ​ന​ക്കാ​ര്‍​ക്ക് സ​മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ല്‍​കി പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ആ​ധു​നി​ക​വ​ല്‍്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.

ഫോ​ട്ടോ​ക​ള്‍ എ​ടു​ക്കു​ന്ന​തി​നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

Related posts