അടുത്ത ജന്മത്തിലെങ്കിലും ആ സൂപ്പര്‍താരത്തിന്റെ ഭാര്യയാവണം ! തന്റെ വലിയ ആഗ്രഹം തുറന്നു പറഞ്ഞ് അനുശ്രീ…

ഫഹദ്ഫാസില്‍-ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അനുശ്രീ.

ഒരു റിയാലിറ്റി ഷോയിലൂടെ പരിചയത്തിലായ അനുശ്രീയെ ലാല്‍ ജോസ് സിനിമയില്‍ എത്തിക്കുകയായിരുന്നു.

ഡയമണ്ട് നെക്ലേസിന് പിന്നാലെ കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിന് കിട്ടിയത്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്.

വേഷത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ നായികയെന്നോ സഹനടിയെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുക്കുന്ന എല്ലാ വേഷങ്ങളും ഭംഗിയാക്കുക എന്നതാണ് അനുശ്രീയുടെ പ്രത്യേകത.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ആയിരുന്നു അനുശ്രീയുടെ തുറന്നു പറച്ചില്‍. തനിക്ക് അടുത്ത ജന്മം ജ്യോതിക ആകണം എന്നാണ് അനുശ്രീ പറയുന്നത്.

താന്‍ ജ്യോതിക ആയതിനു ശേഷം സൂര്യ വേറെ പോയി വിവാഹം കഴിച്ചത് കൊണ്ട് കാര്യം ഇല്ലെന്നും അനുശ്രീ പറയുന്നു.

അതുകൊണ്ട് അടുത്ത ജന്മത്തിലും സൂര്യ ജ്യോതികയെ തന്നെ വിവാഹം കഴിക്കണം. അതേ സമയം താന്‍ ഫ്രീ ആണെങ്കില്‍ സമ്മതിക്കുന്ന രണ്ടു കാര്യങ്ങളാണ് അമ്പലത്തില്‍ പൊങ്കാല ഇടുന്നതും സൂര്യ വരുന്ന പ്രോഗ്രാമിന് പങ്കെടുക്കുന്നതും.

സൂര്യയെ തനിക്ക് അത്രക്ക് ഇഷ്ടമാണെന്നും അനുശ്രീ പറയുന്നു. നേരില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഒരുമിച്ചുള്ള ചിത്രം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

കേരളത്തിലെ സൂര്യയുടെ ഫാന്‍സ് അസ്സോസിയേഷന്‍ സൂര്യയുമായി ബന്ധപ്പെട്ട ഏത് ആഘോഷം വന്നാലും തന്നെ വിളിക്കാറുണ്ട്.

സൂര്യയുടെ വലിയ ആരാധിക എന്ന നിലയില്‍ തന്നെ വലിയ കാര്യമാണവര്‍ക്ക്. സൂര്യ അഭിനയിച്ച ഏതു ചിത്രം കണ്ടാലും അതിലെ നായിക താനാണെന് സങ്കല്‍പ്പിക്കുമെന്നും അനുശ്രീ പറയുന്നു.

Related posts

Leave a Comment