യു​വാ​വി​നെ ന​ടു​റോ​ഡി​ലി​ട്ട് വ​ള​ഞ്ഞ് ത​ല്ലി അ​യ​ല്‍​വാ​സി​ക​ളാ​യ സ്ത്രീ​ക​ള്‍ ! നാ​ലു​പേ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്; പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍…

അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​നെ ന​ടു​റോ​ഡി​ലി​ട്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സ്ത്രീ​ക​ള്‍​ക്കെ​തി​രേ കേ​സ്. ഇ​ടു​ക്കി മ​റ​യൂ​രി​ലാ​ണ് സം​ഭ​വം.

സ​ഹോ​ദ​രി​മാ​രാ​യ നാ​ലു സ്ത്രീ​ക​ളു​ടെ കാ​പ്പി​ക്ക​മ്പ് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ്് മ​റ​യൂ​ര്‍ സ്വ​ദേ​ശി മോ​ഹ​ന്‍​രാ​ജി​ന്റെ ത​ല പൊ​ട്ടി. യു​വ​തി​ക​ള്‍​ക്കെ​തി​രേ മ​റ​യൂ​ര്‍ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് സ്ത്രീ​ക​ള്‍ മോ​ഹ​ന്‍​രാ​ജി​നെ ആ​ക്ര​മി​ച്ച​ത്. സ്ത്രീ​ക​ളു​ടെ കു​ടും​ബ​വും അ​യ​ല്‍​വാ​സി​ക​ളും ത​മ്മി​ല്‍ കാ​ല​ങ്ങ​ളാ​യി അ​തി​ര്‍​ത്തി ത​ര്‍​ക്ക​മു​ണ്ട്.

അ​ടു​ത്തി​ടെ ക​മ്പി​വേ​ലി കെ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​വു​ക​യും വി​ഷ​യം കോ​ട​തി​യി​ലെ​ത്തു​ക​യും ചെ​യ്തു.

ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ കോ​ട​തി നി​യോ​ഗി​ച്ച ക​മ്മി​ഷ​ന്‍ സ്ഥ​ല​മ​ള​ന്ന് പോ​യ​തി​ന് പി​ന്നാ​ലെ അ​യ​ല്‍​വാ​സി​ക​ളും സ്ത്രീ​ക​ളും ത​മ്മി​ല്‍ വീ​ണ്ടും വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും അ​ത് ക​യ്യാ​ങ്ക​ളി​യി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു.

ക​മ്മീ​ഷ​നെ വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന മോ​ഹ​ന്‍​രാ​ജി​നെ യു​വ​തി​ക​ള്‍ റോ​ഡി​ലൂ​ടെ ഓ​ടി​ച്ചി​ട്ട് ത​ല്ലി. ജ​യ​റാ​ണി,യ​മു​ന,വൃ​ന്ദ,ഷൈ​ല​ജ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment