മദ്യപിച്ചതല്ല… അൻവറിനോട് ഇത്രയ്ക്ക് വേണ്ടായിരുന്നു..! സ​മൂഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ക്രൂ​ശി​ക്ക​ലി​നു വി​ധേ​യ​നായത്‌ ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന്‍റെ പേ​രി​ൽ; ആ രാത്രി നടന്നത് ഇങ്ങനെ…

ത​ല​യോ​ല​പ​റ​ന്പ്: വാ​ട്സ് ആ​പ്പ്, ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​വാ​വ്.

വൈ​ക്കം ചെ​ന്പ് ടോ​ൾ പാ​ലി​യ​ത്ത് അ​ൻ​വ​റാ​ണ് വൈ​ക്കം പോ​ലീസി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

വാ​ഹ​നാപ​ക​ട​ത്തി​ലെ യാ​ഥാ​ർ​ഥ്യ​ത്തി​ന് വി​രു​ദ്ധ​മാ​യി സാ​മൂഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ൻ​വ​റി​ന് വീ​ട്ടി​ലും നാ​ട്ടി​ലും ജോ​ലി സ്ഥ​ല​ത്തും മാ​ന​ഹാ​നി​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ന്നി​ന് രാ​ത്രി 8.50ന് ​ടോ​ളി​ലെ ജാം​കോ ഫ്ര​ഷ്മീ​ൻ ക​ട​യു​ടെ മു​ന്നി​ൽ പെ​ട്രോ​ൾ തീ​ർ​ന്നു പോ​യ സ്കൂ​ട്ട​ർ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്കാ​ൻ കു​പ്പി​യി​ൽ വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന പെ​ട്രോ​ൾ അ​ൻ​വ​ർ വാ​ഹ​ന​ത്തി​ൽ ഒ​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം തെ​റ്റി വ​ന്ന ഒ​രു പ​ൾ​സ​ർ ബൈ​ക്ക് അ​ൻ​വ​റി​നു നേ​ർ​ക്കുവ​ന്നു.

ഞൊ​ടി​യി​ട​യി​ൽ അ​ൻ​വ​ർ ഓ​ടി​ മാ​റി​യ​തി​നാ​ൽ ത​ല​നാ​രി​ഴ​യ്ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ങ്കി​ലും സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ​വ​ർ സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സിസിടിവി കാ​മ​റ​യി​ൽ ര​ക്തം മ​ര​വി​പ്പി​ക്കു​ന്ന ദൃ​ശ്യം ക​ണ്ട് ഫോ​ണു​ക​ളി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ്കൂ​ട്ട​റി​ൽ അ​ൻ​വ​ർ പെ​ട്രോ​ൾ നി​റ​ക്കു​ന്ന​ത് മ​ദ്യ​പി​ക്കു​ന്ന​താ​യി​ട്ടാ​ണ് പ്ര​ച​രി​ക്ക​പ്പെ​ട്ട​ത്.

കോ​ട്ട​യ​ത്തു നി​ന്നു​ള്ള ചി​ല വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ഫെ​യ്സ്ബു​ക്ക് ഗ്രൂ​പ്പു​ക​ളി​ലും വ്യാ​ജ പ്ര​ച​ാര​ണം വൈ​റ​ലാ​യി.

ഇ​തോ​ടെ വീ​ട്ടി​ലും നാ​ട്ടി​ലും അ​ൻ​വ​റി​ന്‍റെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​യി. എ​റ​ണാ​കു​ള​ത്ത് സാ​നി​റ്റ​റി വെ​യേ​ഴ്സ് വി​ത​ര​ണ ക​ന്പ​നി ഏ​രി​യാ മാ​നേ​ജ​രാ​യ അ​ൻ​വ​റി​നോ​ട് മാനേ ജ്മെന്‍റും വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ക​യാ​ണ്.

ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന്‍റെ പേ​രി​ൽ സ​മൂഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ക്രൂ​ശി​ക്ക​ലി​നു വി​ധേ​യ​നാ​യ അ​ൻ​വ​ർ വാ​ട്സ് ആ​പ്പ്, ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment