മി​ഷി​ഗ​ണിലെ ആൺവീട്! ഒ​ന്നും ര​ണ്ടും മൂ​ന്നു​മ​ല്ല, പ​തി​നാ​ല് ആ​ൺ​കു​ട്ടി​ക​ൾ; 30 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇപ്പോൾ ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തിലാണ് ഈ കുടുംബം

ജ​നി​ക്കാ​ന്‍ പോ​കു​ന്ന കു​ഞ്ഞ് ആ​ണ്‍​കു​ട്ടി​യാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും പെ​ണ്‍​കു​ട്ടി​യാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ന​മ്മു​ടെ ഇ​ട​യി​ലു​ണ്ട്.

ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഉ​ള്ള ദ​ന്പ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ചി​ല​ർ​ക്ക് ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മേ ജ​നി​ക്കൂ. ചി​ല​ർ​ക്കാ​ക​ട്ടെ പെ​ൺ​കു​ട്ടി​ക​ളും. ഇ​ങ്ങ​നെ ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള ഒ​രു വീ​ടാ​യി​രു​ന്നു മി​ഷി​ഗ​ണ്‍ സ്വ​ദേ​ശി​നി​യാ​യ കാ​റ്റേ​രി ഷ്വാ​ണ്ടി​ന്‍റെ​യും.

ഒ​ന്നും ര​ണ്ടും മൂ​ന്നു​മ​ല്ല, പ​തി​നാ​ല് ആ​ൺ​കു​ട്ടി​ക​ൾ! 30 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇപ്പോൾ ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കാ​റ്റേ​രി ഷ്വാ​ണ്ട്. ജെ​യും കാ​റ്റേ​രി​യും ഹൈ​സ്‌​കൂ​ള്‍ കാ​ലം മു​ത​ലേ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

കോ​ളേ​ജി​ല്‍ ചേ​രു​ന്ന​തി​ന് മു​മ്പേ 1993 ല്‍ ​അ​വ​ര്‍ വി​വാ​ഹി​ത​രാ​യി. ബി​രു​ദ​കോ​ഴ്‌​സ് ക​ഴി​യു​ന്ന​തി​ന് മു​ന്പ് ഇ​വ​ർ​ക്ക് മൂ​ന്നു കു​ട്ടി​ക​ൾ ഉ​ണ്ടാ​യി.
ടൈ​ല​ർ, സാ​ച്ച്, ഡ്രൂ, ​ബ്രാ​ൻ​ഡ​ൻ, ടോ​മി, വി​ന്നി, കാ​ൽ​വ​ൻ, ഗേ​ബ്, വെ​സ്‌​ലി, ചാ​ർ​ലി, ലൂ​ക്ക്, ട​ക്ക​ർ, ഫ്രാ​ൻ​സി​സ്കോ, ഫി​ൻ​ലി എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ൺ​മ​ക്ക​ളു​ടെ പേ​ര്.

ഇ​തി​ൽ ഏ​റ്റ​വും മൂ​ത്ത​യാ​ളാ​യ ടൈ​ല​റി​ന് 28 വ​യ​സു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു ടൈ​ല​റി​ന്‍റെ വി​വാ​ഹം. കാ​റ്റേ​രി​ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​ത്. മാ​ഗി ജെ​യി​ന്‍ എ​ന്ന് പേ​രി​ട്ട കു​ഞ്ഞി​ന് 3.4 കി​ലോ​ഗ്രാം ഭാ​ര​മു​ണ്ട്.

ഈ ​വ​ര്‍​ഷം പ​ല​കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടും മ​റ​ക്കാ​നാ​വാ​ത്ത​താ​ണ്. എ​ന്നാ​ല്‍ മാ​ഗി ഞ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാ​ണ്.​ ഞ​ങ്ങ​ള്‍ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​ത്തി​ലാ​ണ്.

ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലേ​ക്ക് പു​തി​യ അ​തി​ഥി​യാ​യി എ​ത്തു​ന്ന​തി​ല്‍ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത സ​ന്തോ​ഷ​മു​ണ്ട്.- കാ​റ്റേ​രി​യു​ടെ ഭ​ര്‍​ത്താ​വ് ജെ​യ് പ​റ​യു​ന്നു.

Related posts

Leave a Comment