ജാഡ കാണിച്ചാല്‍ മാത്രമേ സിനിമയില്‍ വിലകിട്ടുകയുള്ളൂ ! ജാഡയും ബുദ്ധി ജീവി സ്‌റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കുമെന്ന് അപര്‍ണ ബാലമുരളി…

മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് അപര്‍ണ ബാലമുരളി. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് അപര്‍ണ മലയാള സിനിമയിലെത്തുന്നത്.

മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു.

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയാവാനും താരത്തിനായി. ഈ ചിത്രത്തിലെ പ്രകടനത്തിന് വളരെയധികം പ്രശംസയും നടിയ്ക്കു ലഭിച്ചു.

മികച്ച ഒരു ഗായികയും കൂടിയാണ് താന്‍ എന്ന് പലപ്പോഴും അപര്‍ണ തെളിയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ സിനിമയിലുള്ള ഏറ്റവും വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അപര്‍ണ ബാലമുരളി.

ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ജാഡയും ബുദ്ധിജീവി പട്ടവും ഇല്ലാതെ ഡൗണ്‍ ടു എര്‍ത്തായി പെരുമാറുന്നവര്‍ക്ക് പറയുന്ന ഒരു വാക്കിന് വിലയുണ്ടാകില്ലെന്നും ഇത് സിനിമയിലെ ഒരു പ്രധാന പ്രശ്‌നമാണെന്നും അപര്‍ണ ബാലമുരളി പറയുന്നു.

അപര്‍ണയുടെ വാക്കുകള്‍ ഇങ്ങനെ…സിനിമയില്‍ നമ്മള്‍ ഭയങ്കര കൂളായാല്‍ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ട്.

കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേല്‍ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. അങ്ങോട്ട് പോയി ഒരാളെ കാണുമ്പോള്‍ ആ കാണാന്‍ പോകുന്ന ആളിന്റെ വാക്കിനു ഭയങ്കര വാല്യുവാണ്.

സിംപിളായി നിന്നാല്‍ ഇവന്‍ പറയുന്നത് അല്ലെങ്കില്‍ ഇവള്‍ പറയുന്നത് മുഖവുരയ്ക്ക് എടുക്കണ്ട എന്നൊരു രീതി സിനിമയിലുണ്ട്. അത് തമിഴിലായാലും, മലയാളത്തിലായാലും അങ്ങനെയാണ്. അതൊരു നടിക്ക് മാത്രം ഫേസ് ചെയ്യേണ്ടി വരുന്ന കാര്യമല്ല.

ഒരു നടനായാല്‍ പോലും കുറച്ചു അടുത്ത് ഇടപഴകി ബഹളം വച്ചൊക്കെ പെരുമാറിയാല്‍ നമ്മള്‍ പറയുന്ന ഡിസിഷന്‍ ഒന്നും ആരും മൈന്‍ഡ് വയ്ക്കത്തേയില്ല. ജാഡയും ബുദ്ധി ജീവി സ്‌റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കുമെന്നും അപര്‍ണ പറയുന്നു.

Related posts

Leave a Comment