അച്ഛന് പൊങ്ങച്ചം പറയാനുള്ള എപ്ലസ് നേടാൻ മകനായില്ല; തലസ്ഥാനത്ത് എ​പ്ല​സ് കു​റ​ഞ്ഞ മകന് ക്രുരമർദനം; അമ്മയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്ക് നാ​ല് വി​ഷ​യ​ത്തി​ൽ എ​പ്ല​സ് കു​റ​ഞ്ഞ് പോ​യ​തി​ൽ പി​താ​വ് മ​ക​നെ ത​ല്ലി. കു​ട്ടി​യു​ടെ അമ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കി​ളി​മാ​നൂ​രി​ലാ​ണ് തിങ്കളാഴ്ച വൈ​കു​ന്നേ​രമാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. മ​ക​ന് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് കി​ട്ടു​മെ​ന്ന് പി​താ​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഫലം വ​ന്ന​പ്പോ​ൾ നാ​ല് വി​ഷ​യ​ത്തിന് കു​ട്ടി​ക്ക് എ ​പ്ല​സ് ലഭിച്ചിട്ടില്ല.

ഫു​ൾ എ ​പ്ല​സ് കി​ട്ടാ​ത്ത​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ പി​താ​വ് മ​ക​നെ ത​ല്ലു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ മ​ർ​ദ്ദി​ച്ചെ​ന്ന് കാ​ട്ടി മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Related posts