മു​ണ്ടൂ​രി​ൽ കാർ തടഞ്ഞു നിർത്തി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; പിന്നിൽ  ഉന്നത ബന്ധമുള്ള ആറംഗ സംഘം;  അറസ്റ്റ് ഉടനെന്ന് പോലീസ്

തൃ​ശൂ​ർ: മു​ണ്ടൂ​രി​ൽ യു​വാ​വി​നെ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച അ​ക്ര​മി​സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ചു. ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ള്ള പ്ര​തി​ക​ളെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റു ചെ​യ്യാ​നാ​ണ് നീ​ക്കം. പ്ര​തി​ക​ൾ സം​സ്ഥാ​നം വി​ടാ​തി​രി​ക്കാ​നും ഗ​ൾ​ഫി​ലേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്.

കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മു​ണ്ടൂ​ർ പു​ളി​ക്ക​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ്കു​മാ​റി​നെ(40)​യാ​ണ് ഇ​ന്ന​ലെ ഒ​രു സം​ഘം റോ​ഡി​ൽ കാ​റി​ന​ക​ത്തി​ട്ട് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സ​ന്തോ​ഷ്കു​മാ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​ണ്ടൂ​ർ – വ​ര​ടി​യം റോ​ഡി​ൽ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​ന്തോ​ഷ്കു​മാ​ർ കാ​റി​ൽ വീ്ട്ടി​ലേ​ക്ക് പോ​കു​ന്പോ​ൾ കാ​റി​ലും ബൈ​ക്കി​ലു​മാ​യി പി​ന്തു​ട​ർ​ന്നെ​ത്തി​യ അ​ക്ര​മി​ക​ൾ സ​ന്തോ​ഷ്കു​മാ​റി​ന്‍റെ കാ​ർ ത​ട​ഞ്ഞ് കാ​റി​ലി​ട്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു കാ​റി​ലും ബൈ​ക്കി​ലു​മാ​യി ആ​റു പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.
സ​ന്തോ​ഷി​ന്‍റെ കാ​റി​നു പി​ന്നി​ൽ ബ്ലോ​ക്ക് ചെ​യ്തി​ട്ട ബൈ​ക്ക് കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ബൈ​ക്ക് കാ​റി​ന​ടി​യി​ൽ നി്ന്നെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് സം​ഘം കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടു.

ഗ​ൾ​ഫി​ലെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് സ​ന്തോ​ഷ് ഗ​ൾ​ഫി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കാ​യി ഇ​ന്ന​ലെ രാ​ത്രി ത​ന്നെ വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ണെ​ന്നും വൈ​കാ​തെ പ്ര​തി​ക​ൾ ക​സ്റ്റ​ഡി​യി​ലാ​കു​മെ​ന്നും പേ​രാ​മം​ഗ​ലം സി​ഐ പ​റ​ഞ്ഞു.

Related posts