ചിന്നക്കനാലില്‍ നിന്ന് കെട്ടുകെട്ടിച്ച അരിക്കൊമ്പന് തമിഴ്നാട്ടില്‍ പണി തുടങ്ങി. തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട അരിക്കൊമ്പന് ആക്രമിച്ചു.
കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. കടയ്ക്കു സമീപം വാഹനങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല.
പിന്നാലെ അരിക്കൊമ്പന് കാട്ടിലേക്കു മടങ്ങി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മേഘമലയില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് ആന എത്തിയത്.
കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന് തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
റേഷന്‍കട ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രദേശവാസികളാകെ ആശങ്കയിലാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട് ചെക്ക്പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പന് നിലയുറപ്പിച്ചിരിക്കുന്നത്.

