അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ണി തു​ട​ങ്ങി ! റേ​ഷ​ന്‍ ക​ട​യ്ക്കു നേ​രെ ആ​ക്ര​മ​ണം…

ചി​ന്ന​ക്ക​നാ​ലി​ല്‍ നി​ന്ന് കെ​ട്ടു​കെ​ട്ടി​ച്ച അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ണി തു​ട​ങ്ങി. ത​മി​ഴ്‌​നാ​ട് മ​ണ​ലാ​ര്‍ എ​സ്റ്റേ​റ്റി​ലെ റേ​ഷ​ന്‍ ക​ട അ​രി​ക്കൊ​മ്പ​ന്‍ ആ​ക്ര​മി​ച്ചു. ക​ട​യു​ടെ ജ​ന​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ത്തെ​ങ്കി​ലും അ​രി എ​ടു​ത്തി​ല്ല. ക​ട​യ്ക്കു സ​മീ​പം വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ക്ര​മി​ച്ചി​ട്ടി​ല്ല. പി​ന്നാ​ലെ അ​രി​ക്കൊ​മ്പ​ന്‍ കാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. പു​ല​ര്‍​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് മേ​ഘ​മ​ല​യി​ല്‍​നി​ന്ന് ഒ​ന്‍​പ​തു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ണ​ലാ​ര്‍ എ​സ്റ്റേ​റ്റി​ലേ​ക്ക് ആ​ന എ​ത്തി​യ​ത്. ക​ട ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത് അ​രി​ക്കൊ​മ്പ​ന്‍ ത​ന്നെ​യാ​ണെ​ന്ന് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. റേ​ഷ​ന്‍​ക​ട ആ​ക്ര​മി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​കെ ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട് ചെ​ക്ക്പോ​സ്റ്റി​നും മേ​ഘ​മ​ല​യ്ക്കും ഇ​ട​യി​ലു​ള്ള ക​ട​നാ​ട് ആ​ന​ന്ദ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലാ​ണ് അ​രി​ക്കൊ​മ്പ​ന്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

അയ്യാ കൊഞ്ചം അരി താ… രാത്രിയാകുമ്പോള്‍ അവരെത്തും അരിയും പല വ്യഞ്ജനങ്ങളും തേടി;സംഘത്തിലുള്ളത് കുട്ടിയാന അടക്കം എട്ടുപേര്‍…

മലക്കപ്പാറയില്‍ അരി തേടി കാട്ടാനകള്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പതിവ് തുടരുന്നു. ഗവ.സ്‌കൂള്‍ കെട്ടിടത്തിനു നേരെ ഒരാഴ്ചയിലേറെയായി തുടരുന്ന കാട്ടാന ആക്രമണം ഇന്നലെ പുലര്‍ച്ച ഒന്നരയോടെ വീണ്ടുമുണ്ടായി. അര്‍ധ രാത്രിയിലാണ് ഇവ അരിസൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ തിരഞ്ഞ് കാടിറങ്ങുന്നത്. ഒരേ ആനകളാണ് പതിവായി എത്തുന്നത്. കൂട്ടത്തില്‍ ഒരു കുട്ടിയാനയുമുണ്ട്. ഇത്തരത്തില്‍ മൊത്തം എട്ട് ആനകള്‍ ചുമര്‍ തകര്‍ത്ത് അരിയും പല വ്യഞ്ജനങ്ങളും കണ്ടെത്തുന്നതില്‍ വിദഗ്ധരാണെന്നു നാട്ടുകാര്‍ പറയുന്നു. അരി മേഷ്ടാക്കളായ ആനകളില്‍ നിന്നും സ്‌കൂള്‍ കെട്ടിടം സംരക്ഷിക്കാന്‍ ട്രഞ്ച് ഒരുക്കുക മാത്രമാണ് വഴിയെന്നു അധികൃതര്‍ പറയുന്നു.

Read More

വല്ല അരിയെങ്കിലും തിന്ന് ജീവിക്കെട്ടടേ… ലോറിയില്‍ നിന്ന് അരി ചാക്ക് ഇറക്കാന്‍ എത്തിയ തൊഴിലാളികള്‍ കണ്ടത് അരിച്ചാക്കുകള്‍ക്കിടയില്‍ ചുരുണ്ടു കൂടി സുഖമായി ഉറങ്ങുന്ന പെരുമ്പാമ്പിനെ…

സപ്ലൈക്കോ പിഡിഎസ് ഡിപ്പോയില്‍ അരിയുമായെത്തിയ ലോറിയില്‍ കയറി കൂടി പെരുമ്പാമ്പ്. എറണാകുളത്തു കാലടിയില്‍ നിന്നും മട്ട അരിയുമായി എത്തിയതായിരുന്നു ലോറി. ലോഡ് ഇറക്കാന്‍ കയറിയ തൊഴികള്‍ ടാര്‍പോളിന്‍ പൊക്കി നോക്കിയപ്പോള്‍ കണ്ടത് അരിച്ചാക്കുകള്‍ക്കിടയില്‍ ചുരുണ്ടുകൂടി കിടക്കുന്ന പെരുമ്പാമ്പിനെയായിരുന്നു. ഉടന്‍ തന്നെ തൊഴിലാളികള്‍ ചാടിയിറങ്ങി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഒടുവില്‍ പൂജപ്പൂര സ്നേക്ക് പാര്‍ക്കില്‍ നിന്നും ആളെത്തി പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പൂജപ്പുര സ്നേക്ക് പാര്‍ക്കിലെ പ്രഭാത് സജിയാണ് പാമ്പിനെ പിടികൂടിയത്. രണ്ട് വയസ് പ്രായം ഉണ്ടെന്ന് കണക്കാക്കുന്ന പെരുമ്പാമ്പിന് ഏഴടിയോളമാണ് നീളം. ലോറി ഡ്രൈവര്‍ രാത്രിയിലെ യാത്രയില്‍ വിശ്രമത്തിനായി റോഡ് വശത്തെ മരകൂട്ടങ്ങളുടെ കീഴില്‍ നിര്‍ത്തിയിട്ടപ്പോള്‍ പാമ്പ് ലോറിക്ക് മുകളില്‍ കയറിപ്പറ്റിയാകാമെന്നാണ് കരുതുന്നത്. തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് പാമ്പിന്റെ ആക്രമണത്തില്‍ രക്ഷപ്പെട്ടത്.

Read More