ഞങ്ങൾക്ക് വേണം… തമിഴ്നാട് പിടിച്ചാൽ അ​രി​ക്കൊ​മ്പ​നെ കേ​ര​ള​ത്തി​ന് കൈ​മാ​റ​ണം; ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി​യു​മാ​യി സാ​ബു ​ജേ​ക്ക​ബ്

കൊ​ച്ചി: അ​രി​ക്കൊ​മ്പ​നെ ത​മി​ഴ്‌​നാ​ട് പി​ടി​കൂ​ടി​യാ​ലും കേ​ര​ള​ത്തി​ന് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. ട്വ​ന്‍റി ട്വ​ന്‍റി ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു.​എം.​ജേ​ക്ക​ബാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ആ​ന​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. കേ​ര​ള​ത്തി​ലെ മ​റ്റൊ​രു ഉ​ള്‍​വ​ന​ത്തി​ലേ​യ്ക്ക് ആ​ന​യെ മാ​റ്റ​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​നെ​യും എ​തി​ര്‍ ക​ക്ഷി​യാ​ക്കി​യാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ക​മ്പ​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കൊ​മ്പ​നെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് ശ്ര​മം തു​ട​രു​ക​യാ​ണ്. ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് സ​മീ​പ​മു​ള്ള സ്ഥ​ല​ത്ത് ആ​ന​യെ​ത്തി​യാ​ല്‍ മാ​ത്ര​മേ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ന്‍ ക​ഴി​യൂ.

വ​ന​ത്തി​നു​ള്ളി​ല്‍ പോ​യി ആ​ന​യു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ അ​ഞ്ചം​ഗ ആ​ദി​വാ​സി സം​ഘ​ത്തെ വ​നം​വ​കു​പ്പ് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇവർ വൈകിട്ടോടെ തേനിയിലെത്തും.

Related posts

Leave a Comment