പാ​ക്കേ​ജ്ഡ് ഡ്രി​ങ്കിം​ഗ് വാ​ട്ട​ർ ‘ഹൈ-​റി​സ്ക്’ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി: ത​ത്സ​മ​യ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും

പ​ര​വൂ​ർ: വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന പാ​ക്കേ​ജ്ഡ് ഡ്രി​ങ്കിം​ഗ് വാ​ട്ട​റി​നെ​യും മി​ന​റ​ൽ വാ​ട്ട​റി​നെ​യും ഉ​യ​ർ​ന്ന സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ആ​വ​ശ്യ​മാ​യ ഹൈ-​റി​സ്ക് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. കു​പ്പി​വെ​ള്ള നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ൽ ക​ർ​ശ​ന ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

മ​റ്റ് ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളെ​പ്പോ​ലെ പാ​കം ചെ​യ്യാ​തെ നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ൽ​പ്പ​ന്ന​മാ​യ​തി​നാ​ലാ​ണ് കു​പ്പി​വെ​ള്ള​ത്തി​ന് കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ലൈ​സ​ൻ​സിം​ഗ്, പ​തി​വ് ഓ​ഡി​റ്റിം​ഗ്, ത​ത്സ​മ​യ പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ അ​ഥോ​റി​റ്റി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ കു​പ്പി​വെ​ള്ളം വാ​ങ്ങു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളും എ​ഫ്എ​സ്എ​സ്എ​ഐ മു​ന്ന​റി​യി​പ്പാ​യി ന​ൽ​കു​ന്നു​ണ്ട്.

കു​പ്പി​യു​ടെ അ​ട​പ്പി​ന് താ​ഴെ​യു​ള്ള സു​ര​ക്ഷാ റിം​ഗ് ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്നും അ​ട​പ്പ് അ​യ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കു​ക. സീ​ൽ ത​ക​രാ​റി​ലാ​യ കു​പ്പി​ക​ൾ വാ​ങ്ങ​രു​ത്. എ​ഫ്എ​സ്എ​സ്എ​ഐ ലൈ​സ​ൻ​സ് ന​മ്പ​ർ, നി​ർ​മാ​ണ തീ​യ​തി, കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന തീ​യ​തി, ബാ​ച്ച് ന​മ്പ​ർ, നി​ർ​മാ​താ​ക്ക​ളു​ടെ പേ​രും വി​ലാ​സ​വും എ​ന്നി​വ ലേ​ബ​ലി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക. ലേ​ബ​ലു​ക​ൾ വ്യ​ക്ത​മ​ല്ലാ​ത്ത​വ ഒ​ഴി​വാ​ക്കു​ക.

കു​പ്പി​യി​ൽ വി​ള്ള​ലു​ക​ളോ ചോ​ർ​ച്ച​യോ ചു​ളു​ങ്ങി​യ പാ​ടു​ക​ളോ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. വെ​ള്ളം പൂ​ർ​ണ​മാ​യും തെ​ളി​ഞ്ഞ​താ​ണെ​ന്നും നി​റ​വ്യ​ത്യാ​സ​മോ ക​ല​ക്ക​ലോ ഇ​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം.​നേ​രി​ട്ട് വെ​യി​ലും അ​മി​ത ചൂ​ടും ഏ​ൽ​ക്കു​ന്ന രീ​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന കു​പ്പി​വെ​ള്ളം വാ​ങ്ങാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. അ​മി​ത ചൂ​ട് പ്ലാ​സ്റ്റി​ക് കു​പ്പി​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ച്ചേ​ക്കാം. ത​ണ​ലി​ലും വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​വ തെ​ര​ഞ്ഞെ​ടു​ക്കു​ക.

യാ​ത്ര​ക​ളി​ലും മ​റ്റും ത​രം​താ​ണ​തോ അ​ജ്ഞാ​ത​മാ​യ​തോ ആ​യ ബ്രാ​ൻ​ഡു​ക​ൾ വാ​ങ്ങാ​തെ അം​ഗീ​കൃ​ത നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​ശ്വ​സ​നീ​യ​മാ​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ മാ​ത്രം വാ​ങ്ങാ​ൻ ശ്ര​ദ്ധി​ക്കു​ക.

Related posts

Leave a Comment