‘ചെറുപ്പത്തിൽ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്, അമ്മയുടെ വാക്കുകൾ എന്നെ പിന്തിരിപ്പിച്ചു’: എ. ആർ. റഹ്മാൻ

 ഓ​ക്സ്ഫ​ഡ് യൂ​ണി​യ​ൻ ഡി​ബേ​റ്റിം​ഗ് സൊ​സൈ​റ്റി​യി​ൽ മാ​ന​സി​കാ​രോ​ഗ്യം, ആ​ത്മീ​യ​ത എ​ന്നി​വ​യെ കു​റി​ച്ച് സം​സാ​രി​ക്ക​വെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​റ​ഹ്മാ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ത​നി​ക്ക് ചെ​റു​പ്പ​ത്തി​ൽ ആ​ത്മ​ഹ​ത്യാ ചി​ന്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഇ​ത് മ​ന​സി​ലാ​ക്കി​യ അ​മ്മ ത​ന്നോ​ട് പ​റ​ഞ്ഞു മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി ജീ​വി​ക്കു​മ്പോ​ൾ ഇ​ത്ത​രം ചി​ന്ത​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന്. അ​മ്മ​യി​ൽ നി​ന്ന് ത​നി​ക്കു ല​ഭി​ച്ച ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഉ​പ​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​തെ​ന്നും റ​ഹ്മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ.​ആ​ർ.​റ​ഹ്മാ​ന്‍റെ വാ​ക്കു​ക​ൾ…

‘എ​നി​ക്ക് ചെ​റു​പ്പ​ത്തി​ൽ ആ​ത്മ​ഹ​ത്യാ ചി​ന്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് മ​ന​സ്സി​ലാ​ക്കി​യ അ​മ്മ ഒ​രി​ക്ക​ൽ എ​ന്നോ​ടു പ​റ​ഞ്ഞു, നീ ​മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി ജീ​വി​ക്കു​മ്പോ​ൾ നി​ന​ക്ക് ഇ​ത്ത​രം ചി​ന്ത​ക​ള്‍ ഉ​ണ്ടാ​കി​ല്ല.

അ​മ്മ​യി​ൽ നി​ന്ന് എ​നി​ക്കു ല​ഭി​ച്ച ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഉ​പ​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ത്. നി​ങ്ങ​ൾ സ്വാ​ർ​ഥ​ത​യോ​ടെ​യ​ല്ല ജീ​വി​ക്കു​ന്ന​തെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന് ഒ​രു അ​ർ​ഥ​മു​ണ്ട്. മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ​തു​കൊ​ടു​ക്കു​മ്പോ​ഴാ​ണ് ജീ​വി​തം മു​ന്നോ​ട്ടു ന​യി​ക്ക​പ്പെ​ടു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും ഭാ​വി​യെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​ണ്ടാ​യി​രി​ക്കും. അ​സാ​ധാ​ര​ണ​മാ​യ എ​ന്തൊ​ക്കെ​യോ നി​ങ്ങ​ളെ കാ​ത്തി​രി​പ്പു​ണ്ട്.

എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ഇ​രു​ണ്ട കാ​ല​ഘ​ട്ട​ങ്ങ​ളു​ണ്ടാ​കും. ഈ ​ലോ​ക​ത്തി​ലെ ന​മ്മു​ടെ ജീ​വി​തം വ​ള​രെ ചു​രു​ങ്ങി​യ കാ​ലം മാ​ത്ര​മാ​ണ്. നാം ​ജ​നി​ച്ചു, ജീ​വി​ച്ചു, പി​ന്നെ മ​രി​ക്കു​ന്നു. ശേ​ഷം എ​വി​ടേ​ക്കാ​ണു പോ​കു​ന്ന​തെ​ന്ന് ന​മു​ക്ക​റി​യി​ല്ല. ഓ​രോ വ്യ​ക്തി​ക്കും മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​വ​ര​വ​രു​ടെ ഭാ​വ​ന​യ്ക്കും വി​ശ്വാ​സ​ത്തി​നും അ​നു​സ​രി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളു​ണ്ടാ​കും’- എ.​ആ​ർ.​റ​ഹ്മാ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment