രാ​മ​നും സീ​ത​യും മാം​സാ​ഹാ​രം ക​ഴി​ച്ചി​രു​ന്ന​വ​ർ, ല​വ്‌ ജി​ഹാ​ദി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു; മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ന​യ​ൻ​താ​ര​യ്ക്കെ​തി​രെ കേ​സ്

മും​ബൈ: പ്ര​മു​ഖ ഓ​ൺ​ലൈ​ൻ സി​നി​മാ പ്ലാ​റ്റ്ഫോ​മാ​യ നെ​റ്റ്ഫ്ലി​ക്സി​ൽ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ന​യ​ൻ​താ​ര ചി​ത്രം ‘അ​ന്ന​പൂ​ര​ണി’ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം.

വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന​തോ​ടെ സി​നി​മ നീ​ക്കം ചെ​യ്ത​താ​യി നെ​റ്റ്ഫ്ളി​ക്സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​തു​ട​ങ്ങി​യ ചി​ത്രം ഡി​സം​ബ​ർ 29നാ​ണ് നെ​റ്റ്ഫ്ളി​ക്സി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​ത്.

നാ​യി​കാ​ക​ഥാ​പാ​ത്ര​മാ​യ അ​ന്ന​പൂ​ര​ണി​യാ​യി അ​ഭി​ന​യി​ച്ച ന​യ​ൻ​താ​ര ഉ​ൾ​പ്പെ​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യാ​ണ് ബ​ജ്‌​രം​ഗ് ദ​ൾ, ഹി​ന്ദു ഐ​ടി സെ​ൽ പ്ര​വ​ർ​ത്ത​ക​ർ മും​ബൈ ഓ​ഷി​വാ​ര, തി​ല​ക് മാ​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ല്കി​യ​ത്.

ല​വ്‌ ജി​ഹാ​ദി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സി​നി​മ​യി​ൽ ശ്രീ​രാ​മ​ൻ മാം​സ​ഭു​ക്കാ​യി​രു​ന്നു​വെ​ന്ന് നാ​യ​ക ക​ഥാ​പാ​ത്രം പ​റ​യു​ന്ന​താ​ണ് ഹി​ന്ദു സം​ഘ​ട​ന​ക​ളെ ചൊ​ടി​പ്പി​ച്ച​ത്.

പ്ര​മു​ഖ ക്ഷേ​ത്ര​ത്തി​ൽ ഭ​ഗ​വാ​ന് നി​വേ​ദ്യം ത​യാ​റാ​ക്കു​ന്ന പൂ​ജാ​രി​യു​ടെ മ​ക​ൾ ഹി​ജാ​ബ് ധ​രി​ച്ച് നി​സ്ക​രി​ച്ച​ശേ​ഷം ബി​രി​യാ​ണി​യു​ണ്ടാ​ക്കു​ന്ന രം​ഗ​വും, ശ്രീ​രാ​മ​നും സീ​താ​ദേ​വി​യും മാം​സം ക​ഴി​ച്ചി​രു​ന്ന​താ​യി നാ​യ​ക ക​ഥാ​പാ​ത്രം ഫ​ർ​ഹാ​ൻ പ​റ​യു​ന്ന​തും, നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ ഇ​തു​പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​റ​ച്ചി മു​റി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തും ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു​മെ​ല്ലാം ല​വ്‌ ജി​ഹാ​ദി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

ന​യ​ൻ​താ​ര, അ​ന്ന​പൂ​ര​ണി​യു​ടെ സം​വി​ധാ​യ​ക​ൻ നി​ലേ​ഷ് കൃ​ഷ്ണ എ​ന്നി​വ​ർ​ക്കെ​തി​രേ ല​വ്‌ ജി​ഹാ​ദ് പ്രോ​ത്സാ​ഹി​പ്പി​ച്ച​തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹി​ന്ദു ഐ​ടി സെ​ൽ സ്ഥാ​പ​ക​ൻ ര​മേ​ശ് സോ​ള​ങ്കി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ചി​ത്രം നെ​റ്റ്ഫ്ളി​ക്സി​ൽ​നി​ന്നു നീ​ക്കി​യ​ത്.

Related posts

Leave a Comment