ഗര്‍ഭിണിയായിരുന്നുവെന്ന് അറിയില്ലായിരുന്നു, ഭര്‍ത്താവിനുപോലും! ചോരക്കുഞ്ഞിനെ മറവുചെയ്ത വീട്ടമ്മ അറസ്റ്റില്‍; സംഭവം അടൂരില്‍; പോലീസ് പറയുന്നത് ഇങ്ങനെ…

Vettamma

അ​ടൂ​ർ: മാസം തികയാതെ ജ​നി​ച്ച കു​ഞ്ഞി​നു മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ മ​റ​വു ചെ​യ്ത കേ​സി​ൽ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. പ​റ​ക്കോ​ട് ടി​ബി ജം​ഗ്ഷ​നി​ൽ സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഒ​രു കാ​ൽ ഇ​ല്ലാ​ത്ത ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ട​മ്മ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ക​ഴി​ഞ്ഞ 18നു ​രാ​ത്രി 10.30ന് ​വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​ർ ശൗ​ചാ​ല​യ​ത്തി​ൽ പോ​യ​പ്പോ​ഴാ​ണ് കു​ട്ടി പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ ആ​രെ​യും അ​റി​യി​ക്കാ​തെ ഇ​വ​ർ ത​ന്നെ വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് മൂ​ല​യി​ൽ റ​ബ​ർ തോ​ട്ട​ത്തി​നു​ള്ളി​ൽ 40 സെ​ന്‍റി മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള കു​ഴി​യി​ൽ മ​റ​വു ചെ​യ്ത​ത്. പൊ​ക്കി​ൾ​കൊ​ടി​യും വേ​ർ​പെ​ടു​ത്തി​യ​ത് ഇ​വ​ർ ത​ന്നെ​യാ​ണ്.

മൃ​ത​ദേ​ഹ​ത്തി​നു നാ​ലു​ദി​വ​സം പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ ജ​നി​ച്ച​പ്പോ​ൾ ജീ​വ​നു​ണ്ടാ​യി​രു​ന്നോ​യെ​ന്നു പ​റ​യാ​ൻ ക​ര​ൾ അ​ഴു​കി​യ​തി​നാ​ൽ ക​ഴി​യി​ല്ല. ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് ഭ​ർ​ത്താ​വി​നോ ഇ​വ​ർ​ക്കോ അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. 28 ആ​ഴ്ച മാ​ത്രം വ​ള​ർ​ച്ച​യു​ള്ള കു​ട്ടി​യാ​യി​രു​ന്നു.

Related posts