ക​ണ്ണൂ​രി​ൽ നി​ന്നും കാ​ർ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി 19 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

ക​ണ്ണൂ​ർ: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി 19 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. ചെ​റു​വ​ത്തൂ​ർ ക​ടാ​ങ്കോ​ട്ടെ ഇ​ട്ട​മ്മ​ൽ അ​ബ്ദു​ൾ സ​ലാ​മി​നെ (52) യാ​ണ് ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്. 2000 ഏ​പ്രി​ൽ 19നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​രാ​ജ്പേ​ട്ട​യി​ൽ​നി​ന്നു മൂ​ന്നം​ഗ സു​ഹൃ​ത്തു​ക​ൾ ട്രി​പ്പ് വി​ളി​ച്ച് അം​ബാ​സി​ഡ​ർ കാ​റി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു.

സ​ഫ​യ​ർ ടൂ​റി​സ്റ്റ് ഹോ​മി​ൽ ഇ​വ​ർ​ക്ക് താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കി​യ ശേ​ഷം ഡ്രൈ​വ​ർ പു​റ​ത്തു​വ​ന്ന് അം​ബാ​സി​ഡ​ർ കാ​റി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ബ്ദു​ൾ സ​ലാ​മും കൂ​ട്ടാ​ളി​യും ഡ്രൈ​വ​റെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ ശേ​ഷം അം​ബാ​സി​ഡ​ർ കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. ഇ​തി​നി​ട​യി​ലാ​ണ് കേ​സി​ലെ ര​ണ്ടാം പ്ര​തി അ​ബ്ദു​ൾ സ​ലാം മു​ങ്ങി​യ​ത്. ടൗ​ൺ സി​ഐ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി ചെ​റു​വ​ത്തൂ​രി​ലെ വീ​ട് വ​ള​ഞ്ഞാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts