ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വം;നാലു പേ​ർ അ​റ​സ്റ്റി​ൽ

പ​രി​യാ​രം: പ​രി​യാ​ര​ത്ത് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ ബി​യ​ര്‍ കു​പ്പി കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ.​പ്രേ​മ​ച​ന്ദ്ര​നാ​ണ് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട നാ​ല് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് പ​രി​യാ​രം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്താ​ണ് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​നി​ടെ ഒ​രാ​ള്‍​ക്ക് ബി​യ​ര്‍ കു​പ്പി കൊ​ണ്ട് കു​ത്തേ​റ്റ​ത്.

പി​ലാ​ത്ത​റ സി.​എം. ന​ഗ​റി​ലെ പി. ​റി​ജേ​ഷി (31) നാ​ണ് കു​ത്തേ​റ്റ​ത്. ഉ​ട​ന്‍ ത​ന്നെ ഇ​യാ​ളെ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഞാ​യ​റാ​ഴ്ച ത​ന്നെ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ നാ​ലാ​മ​ത്തെ പ്ര​തി​യെ​യും ഡി ​വൈ എ​സ് പി ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും നാ​ലു​പേ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ള​പ്പു​റം സ്വ​ദേ​ശി ശ​ര​ത്ത്, ശ്രീ​സ്ഥ സ്വ​ദേ​ശി​ക​ളാ​യ അ​ശ്വി​ന്‍ ച​ന്ദ്ര​ന്‍, പി​താ​വ് ച​ന്ദ്ര​ന്‍, ക​ട​ന്ന​പ്പ​ള്ളി ജ​യേ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ധ​ശ്ര​മ​ത്തി​നും ജാ​തി​പ്പേ​ര് വി​ളി​ച്ചു അ​ധി​ക്ഷേ​പി​ച്ച​തി​നു​മാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. പ​രി​യാ​ര​ത്ത് ഫ്രീ​സ​ര്‍ സം​വി​ധാ​ന​മു​ള്ള ആം​ബു​ല​ന്‍​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം പ​തി​വാ​ണ്.

അ​ത്ത​ര​മൊ​രു ത​ര്‍​ക്ക​മാ​ണ് ഞാ​യ​റാ​ഴ്ച ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ലാ​ശി​ച്ച​ത്. അ​തി​നി​ടെ ര​ണ്ടു പേ​ര്‍ ചേ​ര്‍​ന്ന് റി​ജേ​ഷി​നെ ബി​യ​ര്‍ കു​പ്പി കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment