വി​നാ​യ​ക​ന്റെ സ്‌​കി​ല്ലും അ​റ്റി​റ്റി​യൂ​ഡും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ! ആ ​സ്റ്റൈ​ല്‍ ഇ​തു​വ​രെ കാ​പ്ച​ര്‍ ചെ​യ്തു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് അ​മ​ല്‍ നീ​ര​ദ്…

ഒ​രു സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​ന്റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​നെ വി​മ​ര്‍​ശി​ച്ചും അ​നു​കൂ​ലി​ച്ചും നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്തു വ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ വി​നാ​യ​ക​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍ അ​മ​ല്‍ നീ​ര​ദ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ലെ​വ​ല്‍ സ്‌​കി​ല്ലും അ​റ്റി​റ്റി​യൂ​ഡു​മു​ള്ള താ​ര​മാ​ണ് വി​നാ​യ​ക​നെ​ന്ന് അ​മ​ല്‍ നീ​ര​ദ് പ​റ​ഞ്ഞു. ആ ​സ്‌​കി​ല്ല് വി​നാ​യ​ക​ന്‍ സ്വ​യം ന​ട്ടു​വ​ള​ര്‍​ത്തി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​താ​ണെ​ന്നും അ​മ​ല്‍ നീ​ര​ദ് പ​റ​ഞ്ഞു.

വി​നാ​യ​ക​നെ​വ​ച്ചൊ​രു ക​ള്ളി​മു​ണ്ട് ക​ഥാ​പാ​ത്രം ഇ​ന്നു​വ​രെ ആ​ലോ​ചി​ക്കാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ള്ളി​മു​ണ്ട് വേ​ഷം മോ​ശ​മാ​ണ് എ​ന്ന അ​ര്‍​ഥ​ത്തി​ല​ല്ല പ​റ​യു​ന്ന​ത്.

ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി​നാ​യ​ക​ന്റെ സ്‌​റ്റൈ​ല്‍ ഇ​തു​വ​രെ കാ​പ്ച​ര്‍ ചെ​യ്തു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​മ​ല്‍ പ​റ​ഞ്ഞു.

സാ​ഗ​ര്‍ ഏ​ലി​യാ​സ് ജാ​ക്കി എ​ന്ന സി​നി​മ​യി​ല്‍ വി​നാ​യ​ക​ന്റെ ക​ഥാ​പാ​ത്ര​ത്തി​ന്റെ പേ​ര് സ്‌​റ്റൈ​ല്‍ എ​ന്നാ​യി​രു​ന്നു. ആ ​സ്‌​കി​ല്ലും അ​റ്റി​റ്റി​യൂ​ഡും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ആ​ണെ​ന്നും അ​മ​ല്‍ നീ​ര​ദ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ട്രാ​ന്‍​സ് എ​ന്ന സി​നി​മ​യി​ലെ വി​നാ​യ​ക​ന്റെ ടൈ​റ്റി​ല്‍ ട്രാ​ക്ക് ത​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. അ​തി​ല്‍ വി​നാ​യ​ക​ന്‍ ആ​റ് മാ​സ​ത്തോ​ളം ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

വ​ള​രെ​യ​ധി​കം സ​ത്യ​സ​ന്ധ​ത​യോ​ടെ ആ​ണ് അ​ദ്ദേ​ഹം വ​ര്‍​ക്ക് ചെ​യ്‌​തെ​ടു​ക്കു​ന്ന​ത്. അ​ത് ആ ​ട്രാ​ക്ക് കേ​ള്‍​ക്കു​മ്പോ​ള്‍ ന​മു​ക്ക് മ​ന​സി​ലാ​കു​മെ​ന്നും അ​മ​ല്‍ നീ​ര​ദ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി​നാ​യ​ക​ന്‍ ത​ന്റെ ബോ​ഡി ലാ​ഗ്വേ​ജ് സ്വ​യം ക​ള്‍​ട്ടി​വേ​റ്റ് ചെ​യ്ത​താ​ണ്. അ​ദ്ദേ​ഹം ന​ല്ലൊ​രു ഡാ​ന്‍​സ​ര്‍ ആ​ണ്. ആ​ദ്യ​കാ​ല ക​ണ്ടം​പ​റ​റി ഡാ​ന്‍​സേ​ഴ്‌​സി​ല്‍ കൊ​ച്ചി​യി​ല്‍ അ​റി​യാ​വു​ന്ന ആ​ളാ​യി​രു​ന്നു വി​നാ​യ​ക​ന്‍.

ത​നി​ക്ക് ഡാ​ന്‍​സ് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. എ​ല്ലാ കാ​ല​ത്തും താ​ന്‍ ഡാ​ന്‍​സേ​ഴ്‌​സി​ന്റെ ഫാ​ന്‍ ആ​ണ്. വി​നാ​യ​ക​ന്‍ ത​ന്റെ ആ​ദ്യ ഹി​ന്ദി പ​ട​ത്തി​ല്‍ വ​രെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​വി​ടെ ഒ​രു​പാ​ടു പേ​രെ നി​ര​ത്തി നി​ര്‍​ത്തി​യി​ട്ടു ചി​ല റി​യാ​ക്ഷ​ന്‍​സ് ഷൂ​ട്ട് ചെ​യ്യും. പ​ല​ര്‍​ക്കും എ​പ്പോ​ഴാ​ണ് കാ​മ​റ അ​വ​രെ ഷൂ​ട്ട് ചെ​യ്യു​ന്ന​ത് എ​ന്ന് അ​റി​യാ​ന്‍ പ​റ്റി​ല്ല.

പ​ക്ഷേ വി​നാ​യ​ക​ന് കാ​മ​റ ത​ന്നെ പ​ക​ര്‍​ത്തു​ന്ന​ത് കൃ​ത്യ​മാ​യി അ​റി​യാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​മ​ല്‍ നീ​ര​ദ് പ​റ​ഞ്ഞു

Related posts

Leave a Comment