എ​ടി​എം മെ​ഷീ​നി​ൽ സ്ക്കി​മ്മ​ർ ഘ​ടി​പ്പി​ച്ച്ല​ക്ഷ​ക്ക​ങ്ങൾ തട്ടിയ  ആറംഗസംഘം പിടിയിൽ

കോ​യ​ന്പ​ത്തൂ​ർ: എ​ടി​എം മെ​ഷീ​നി​ൽ സ്ക്കി​മ്മ​ർ ഘ​ടി​പ്പി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​വ​ർ​ച്ച ന​ട​ത്തി​യ ആ​റം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. കൃ​ഷ്ണ​ഗി​രി വ​സിം, ത​മി​ഴ​ര​സ​ൻ, ട്രി​ച്ചി കി​ഷോ​ക്, ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി ല​വ​ശാ​ന്ത​ൻ, തി​രു​പ്പൂ​ർ മ​നോ​ഹ​ര​ൻ, ചെ​ന്നൈ നി​ര​ഞ്ജ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ മ​ല്ലി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​വ​രെ കൃ​ഷ്ണ​ഗി​രി​യി​ൽ നി​ന്നും അ​റ​സ്റ്റു​ചെ​യ്ത​ത്.

സി​ങ്കാ​ന​ല്ലൂ​രി​ലെ ഐ​സി​ഐ​സി​ഐ ബാ​ങ്ക് എ​ടി​എം മെ​ഷീ​നി​ൽ സ്കി​മ്മ​ർ, ക്യാ​മ​റ ഘ​ടി​പ്പി​ച്ച് കാ​ർ​ഡു​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ്യാ​ജ എ​ടി​എം കാ​ർ​ഡു​ക​ൾ ത​യ്യാ​റാ​ക്കി വി​വി​ധ എ​ടി​എ​മ്മു​ക​ളി​ൽ നി​ന്നാ​യി 19 ല​ക്ഷം​രൂ​പ മോ​ഷ്ടി​ച്ച​ത്. ഇ​വ​രി​ൽ നി​ന്നും ആ​ഡം​ബ​ര കാ​റു​ക​ൾ, ലാ​പ്ടോ​പ്പ്, 17 സെ​ൽ​ഫോ​ണ്‍, 20 എ​ടി​എം കാ​ർ​ഡു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. പോ​ണ്ടി​ച്ചേ​രി, ആ​ന്ധ്ര, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​രു​ടെ പേ​രി​ൽ കേ​സു​ക​ളു​ണ്ട്.

Related posts