ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യം മോ​ഷ്ടി​ച്ച ലോ​റി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ;  മോഷണ സാധനങ്ങൾ ബന്ധു വീടുകളിൽനിന്നും പോലീസ് കണ്ടെടുത്തു

നെന്മാ​റ: നെ​ല്ലി​യാ​ന്പ​തി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പോ​ത്തു​ണ്ടി നെ​ല്ലി​ച്ചോ​ട് പൂ​ക്കോ​ട്ട് വീ​ട്ടി​ൽ ദി​നേ​ഷി​നെ​യാ​ണ്(29) നെന്മാ​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഉ​രു​ൾ​പൊ​ട്ടി ഗ​താ​ഗ​തം മു​ട​ങ്ങി​യ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും, അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ക​ട​ത്തു​ന്ന ലോ​റി ഡ്രൈ​വ​റാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​തു​മ​ണി​ക്കാ​ണ് സം​ഭ​വം. നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന അ​കം​പാ​ടം സ്വകാര്യസ്കൂളിലെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും കൊ​ണ്ടു​പോ​യ ലോ​റി​യി​ൽ നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ കാ​ണാ​താ​യ​ത്.

25 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന 150 ബാ​ഗു​ക​ളാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്നു. റ​വ​ന്യൂ ജീ​വ​ന​ക്കാ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ ലോ​റി പോ​യി തി​രി​ച്ചു​വ​ന്നു. ഇ​തി​ൽ സം​ശ​യം തോ​ന്നി ലോ​റി പ​രി​ശോ​ധി​ച്ച​പ്പോ​ൾ 44 ബാ​ഗു​ക​ളു​ടെ കു​റ​വു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഡ്രൈ​വ​റെ പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ചാ​ത്ത​മം​ഗ​ലം, കൊ​ല്ല​യ​ൻ​കാ​ട്, വി​ത്ത​ന​ശ്ശേ​രി ഭാ​ഗ​ത്തു​ള്ള പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ചി​ല വീ​ടു​ക​ളി​ൽ ഭ​ക്ഷ​ധാ​ന്യ​ങ്ങ​ൾ ഇ​റ​ക്കി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ റ​വ​ന്യൂ വ​കു​പ്പി​ന് വി​ട്ടു​കൊ​ടു​ത്ത് ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദി​നേ​ഷി​നെ ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡു ചെ​യ്തു.

Related posts