കോ​ഴി​ക്കോ​ട് ഡോ​ക്ട​റെ വ​ടി​വാ​ള്‍ കാട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ര്‍​ച്ച; മൂ​ന്നം​ഗസം​ഘം അ​റ​സ്റ്റി​ല്‍


കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ല്‍ ഡോ​ക്ട​റെ വ​ടി​വാ​ള്‍ കാട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.

എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി പ​ന്നി​ക്കോ​ട്ടൂ​ര്‍ ക​ല്ലാ​നി മാ​ട്ടു​മ്മ​ല്‍ ഹൗ​സി​ല്‍ ഇ.​കെ.​ മു​ഹ​മ​ദ് അ​ന​സ് (26), കു​ന്ദ​മം​ഗ​ലം ന​ടു​ക്ക​ണ്ടി​യി​ല്‍ എ​ന്‍. പി. ​ഗൗ​രീ​ശ​ങ്ക​ര​ത്തി​ല്‍ ഷി​ജി​ന്‍​ദാ​സ് (27), പാ​റോ​പ്പ​ടി മാ​ണി​ക്ക​ത്താ​ഴെ ഹൗ​സി​ല്‍ അ​നു കൃ​ഷ്ണ (24) എ​ന്നി​വ​രെ​യാ​ണ് ടൗ​ണ്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബൈ​ജു കെ.​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടൗ​ണ്‍ പോ​ലീ​സും കോ​ഴി​ക്കോ​ട് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ടി.​പി.​ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.​ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.

ഞായറാഴ്ച ഇ​വ​ര്‍ ഡോ​ക്ട​റു​മാ​യി പ​രി​ച​യ​പെ​ടു​ക​യും, ഡോ​ക്ട​റു​ടെ റൂം ​മ​ന​സിലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ ഇന്നലെ പു​ല​ര്‍​ച്ചെ ആ​യു​ധ​വു​മാ​യി ഇ​വ​ര്‍ ഡോ​ക്ട​റു​ടെ റൂ​മി​ല്‍ എ​ത്തി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ത​ന്‍റെ കൈ​യി​ല്‍ പ​ണ​മി​ല്ലെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ബാ​ങ്ക് അ​കൗ​ണ്ടി​ല്‍ നി​ന്നും ഗൂ​ഗി​ള്‍​പേ വ​ഴി 2,500 രൂ​പ അ​യ​പ്പി​ച്ചു.​ അ​നു ആ​റു​മാ​സ​മാ​യി അ​ന​സി​നന്‍റെ കൂ​ടെയാണ് താമസം.

ഇ​വ​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെന്നും മ​യ​ക്ക് മ​രു​ന്ന് വാ​ങ്ങാ​ന്‍ പ​ണം ക​ണ്ടെ​ത്താ​നാ​ണ് ക​വ​ര്‍​ച്ച നടത്തിയതന്നും പോലീസ് പറഞ്ഞു.

പോ​ലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കാ​ന്‍ അ​ന​സും അ​നു​വും ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കു​വാ​ന്‍ പ്ലാ​ന്‍ ചെ​യ്തി​രു​ന്നു.​ സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ളി​ലാ​ണ് ഇ​വ​ര്‍ പോ​ലീ​സ് വ​ല​യി​ലാ​യ​ത്.

ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും വ​ടി​വാ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​ഡാ​ന്‍​സാ​ഫ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നോ​ജ് എ​ട​യേ​ട​ത്ത് , എ​എ​സ്‌​ഐ അ​ബ്ദു​റ​ഹ്മാ​ന്‍ കെ. ​അ​ഖി​ലേ​ഷ്.​കെ, അ​നീ​ഷ് മൂ​സേ​ന്‍​വീ​ട്, സു​നോ​ജ് കാ​ര​യി​ല്‍, അ​ര്‍​ജു​ന്‍ അ​ജി​ത്ത്, ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ മാ​രാ​യ സി​യാ​ദ്, അ​നി​ല്‍​കു​മാ​ര്‍, എ​എ​സ്‌​ഐ ഷി​ജു, ര​ജി​ത്ത് ഗി​രീ​ഷ് , ഷി​ബു പ്ര​വീ​ണ്‍, അ​ഭി​ലാ​ഷ് ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment