എ​ൻ​ഐ​എ പാരിതോഷികം പ്രഖ്യാപിച്ച ഐ​എ​സ്ഐ​സ് ഭീ​ക​ര​ൻ ഷാ​ഫി ഉ​സ​മ അറസ്റ്റിൽ; ഡൽഹിയിൽ സ്ഫോടന പരമ്പരകൾക്കും ഉ​ന്ന​ത​നേ​താ​ക്ക​ളെ വധിക്കാനും ലക്ഷ്യമിട്ടു

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ (എ​ൻ​ഐ​എ) മോ​സ്റ്റ് വാ​ണ്ട​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഐ​എ​സ്ഐ​സ് ഭീ​ക​ര​ൻ ഷാ​ഫി ഉ​സ​മ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷാ​ന​വാ​സ് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ ജ​യ്പു​രി​ൽ അ​റ​സ്റ്റി​ൽ. ഒ​ളി​യി​ട​ത്തി​ൽ​നി​ന്നു ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​ദൗ​ത്യ സം​ഘ​മാ​ണ് മൂ​ന്നു ഭീ​ക​ര​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ഹ​മ്മ​ദ് വാ​സി, മു​ഹ​മ്മ​ദ് റി​സ്വാ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു ര​ണ്ടു പേ​ർ. അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പേ​രും ബി​ടെ​ക് ബി​രു​ദ​ധാ​രി​ക​ളാ​ണ്. ഇ​വ​രെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ എ​ൻ​ഐ​എ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഈ ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്നെ​ന്നു ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞു.

മും​ബൈ, ഗു​ജ​റാ​ത്ത്, ഗാ​ന്ധി​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ഐ​പി​ക​ളെ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യു​മാ​ണ് സം​ഘം ല​ക്ഷ്യ​മി​ട്ട​ത്. ഇ​വ​രു​ടെ യാ​ത്രാ​വ​ഴി​ക​ളി​ൽ ഐ​ഇ​ഡി സ്ഫോ​ട​ന​മാ​യി​രു​ന്നു ല​ക്ഷ്യം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘം പ​രീ​ക്ഷ​ണാ​ർ​ഥം സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഡ​ൽ​ഹി​യി​ൽ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ൾ​ക്കും ഇ​വ​ർ പ​ദ്ധ​തി​യി​ട്ടു. സ്ഫോ​ട​നം ന​ട​ത്തി​യ​ശേ​ഷം അ​ഫ്ഗാ​നി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഭീ​ക​ര​രു​ടെ പ​ദ്ധ​തി.

ഷാ​ന​വാ​സ് കേ​ര​ള​ത്തി​ലും എ​ത്തി​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വ​ന​മേ​ഖ​ല​യി​ൽ താ​മ​സി​ച്ച ഷാ​ന​വാ​സും സം​ഘ​വും ഐ​എ​സ് പ​താ​ക വ​ച്ച് ചി​ത്ര​ങ്ങ​ൾ എ​ടു​ത്ത​താ​യും ഈ ​ചി​ത്ര​ങ്ങ​ൾ ക​ണ്ടു​കി​ട്ടി​യ​താ​യും സ്പെ​ഷ​ൽ സെ​ൽ വ്യ​ക്ത​മാ​ക്കി.

കോ​ട​തി ആ​റ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട മൂ​ന്നു പേ​രു​ടെ​യും ചോ​ദ്യം​ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്. പ‍‍‍‍​ഠ​ന​കാ​ല​ത്താ​ണ് ഇ​വ​ർ ഐ​എ​സ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യ​ത്. ഷാ​ന​വാ​സ് ബോം​ബ് നി​ർ​മാ​ണ​ത്തി​നും പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment