സ​ഹ​പ്ര​വ​ർ​ത്ത​ക​യു​മാ​യി അ​വി​ഹി​ത ബ​ന്ധം! പോ​ലീ​സു​കാ​ര​നെ കാ​മു​കി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ചു; യുവതി അറസ്റ്റില്‍

ചെ​ന്നൈ: സ​ഹ​പ്ര​വ​ർ​ത്ത​ക​യു​മാ​യി അ​വി​ഹി​ത ബ​ന്ധം ആ​രോ​പി​ച്ച് പോ​ലീ​സു​കാ​ര​നെ കാ​മു​കി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ചു. ചെ​ന്നൈ​യി​ലെ വി​ല്ലു​പു​ര​ത്താ​ണ് സം​ഭ​വം. വി​ല്ലു​പു​രം സ്വ​ദേ​ശി വെ​ങ്ക​ടേ​ഷി​നെ​യാ​ണ് കാ​മു​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 31 കാ​രി​യാ​യ ആ​ശ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് വെ​ങ്ക​ടേ​ഷി​നൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു യു​വ​തി.

2012ല്‍ ​വി​ല്ലു​പു​രം സ്വ​ദേ​ശി​നി​യാ​യ ജ​യ​യെ‌ വെ​ങ്ക​ടേ​ഷ് വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഇ​വ​ര്‍​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്. വെ​ങ്കി​ടേ​ഷി​ന് ഒ​രു അ​വി​ഹി​ത ബ​ന്ധ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ മൂ​ന്നു വ​ർ​ഷ​ത്തി​ന് ശേ​ഷം വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി. ഇ​തോ​ടെ കാ​മു​കി ആ​ശ ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് വെ​ങ്ക​ടേ​ഷി​നൊ​പ്പം പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സം തു​ട​ങ്ങി. എ​ന്നാ​ൽ ഇ​രു​വ​രും വി​വാ​ഹം ക​ഴി​ച്ചി​രു​ന്നി​ല്ല.

അ​തി​നി​ടെ​യാ​ണ് വെ​ങ്ക​ടേ​ഷി​ന് മ​റ്റൊ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ള്ള​താ​യി ആ​ശ​യ്ക്ക് സം​ശ​യം തോ​ന്നു​ന്ന​ത്. ഞാ​യ​റാ​ഴ്ച മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ വെ​ങ്ക​ടേ​ഷു​മാ​യി ഇ​തേ​ചൊ​ല്ലി ആ​ശ വ​ഴ​ക്കി​ട്ടു. ത​ര്‍​ക്ക​ത്തി​നി​ടെ വെ​ങ്ക​ടേ​ഷി​ന്‍റെ ദേ​ഹ​ത്തേ​ക്ക് ആ​ശ മ​ണ്ണെ​ണ്ണ ഒ​ഴി​ക്കു​ക​യും തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ വെ​ങ്കി​ടേ​ഷി​നെ അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ആ​ശ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Related posts