ബിന്ദു അമ്മിണിക്കുനേരെ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിന്റെ ആക്രമണം! മുഖത്തേക്ക് മുളകുപൊടി സ്‌പ്രേ ചെയ്തു; സംഭവം കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പു​റ​പ്പെ​ട്ട ബി​ന്ദു അ​മ്മി​ണി​യെ കൊ​ച്ചി​യി​ൽ ത​ട​ഞ്ഞു. ഇ​വ​ർ​ക്കു നേ​രെ മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്ത​താ​യും ആ​രോ​പ​ണം. സ്ഥ​ല​ത്ത് ഇ​പ്പോ​ൾ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. കൊ​ച്ചി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് സം​ഭ​വം.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് ത​നി​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ബി​ന്ദു അ​മ്മി​ണി പ്ര​തി​ക​രി​ച്ചു. ബി​ന്ദു​വി​നെ ഇ​പ്പോ​ൾ ജനറൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്ത​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട തൃ​പ്തി ദേ​ശാ​യി ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തൃ​പ്തി​യും അ​ഞ്ചു​പേ​ർ അ​ട​ങ്ങു​ന്ന വ​നി​താ സം​ഘ​വും നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.

മു​ള​കു സ്പ്രേ ​അ​ടി​ച്ച​ത് ഹി​ന്ദു ഹെ​ൽ​പ് ലൈ​ൻ നേ​താ​വ്

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി തൃ​പ്തി ദേ​ശാ​യി​ക്കൊ​പ്പ​മെ​ത്തി​യ ബി​ന്ദു അ​മ്മി​ണി​ക്കു നേ​രെ മു​ള​കു സ്പ്രേ ​അ​ടി​ച്ച​ത് ഹി​ന്ദു ഹെ​ൽ​പ് ലൈ​ൻ കോ​ർ​ഡി​നേ​റ്റ​ർ ശ്രീ​നാ​ഥ്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

പ്ര​തി​ഷേ​ധ​ക്കാ​ർ ബി​ന്ദു അ​മ്മി​ണി​ക്കു നേ​രെ മു​ള​കു സ്പ്രേ ​പ്ര​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ബി​ന്ദു അ​മ്മി​ണി ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കാ​ൻ സു​പ്രീം​കോ​ട​തി​യു​ടെ സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നും ബി​ന്ദു അ​മ്മി​ണി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട തൃ​പ്തി ദേ​ശാ​യി ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തൃ​പ്തി​യും അ​ഞ്ചു​പേ​ർ അ​ട​ങ്ങു​ന്ന വ​നി​താ സം​ഘ​വും നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.

Related posts