ത​യ്യി​ൽ ക​ട​പ്പു​റ​ത്ത് പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം; പോലീസ് അന്വേഷണം ആരംഭിച്ചു

ക​ണ്ണൂ​ർ‌: ത​യ്യി​ൽ ക​ട​പ്പു​റ​ത്ത് പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​യ്യി​ൽ കൊ​ടു​വ​ള്ളി ഹൗ​സി​ലെ ശ​ര​ണ്യ- പ്ര​ണ​വ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​യാ​നെ (ഒ​ന്ന​ര) യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ഇ​ന്നു രാ​വി​ലെ കു​ട്ടി​യു​ടെ പി​താ​വ് പ്ര​ണ​വ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ത​യ്യി​ൽ ക​ട​പ്പു​റം റോ​ഡി​ൽ പാ​റ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സി​റ്റി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത് വ​രു​ക​യാ​ണ്.

Related posts

Leave a Comment