സി​ൽ​വ​ർ ലൈ​ൻ; ഭൂ​മി സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കി​ല്ല; കേ​ന്ദ്രാ​നു​മ​തി കി​ട്ടു​ന്ന മു​റ​ക്ക്  പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി


തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ൽ ഭൂ​മി സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്കെ​തി​രെ സ​മ​രം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളൊ​ന്നും പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര​അ​നു​മ​തി കി​ട്ടു​ന്ന മു​റ​ക്ക് സി​ൽ​വ​ർ ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​കേ​ണ്ട വ​രു​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

കൊച്ചി മെട്രോ നെടുന്പാശേരി വരെ നീട്ടുന്ന കാര്യം പരിഗണനയിൽ
അ​തേ​സ​മ​യം കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യി ഫ്ര​ഞ്ച് ഫ​ണ്ടി​ങ്ങ് ഏ​ജ​ന്‍​സി​യെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

1016 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​ന്‍ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കൊ​ച്ചി മെ​ട്രോ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നീ​ട്ടു​ന്ന​ത് കേ​ന്ദ്ര​വു​മാ​യി ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ലൈ​റ്റ് മെ​ട്രോ ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment