മ​ണ​ലൂ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തർക്കത്തിൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേൽ​പ്പി​ച്ച കേസ്: സംഭവവുമായി ബന്ധപ്പെട്ട് ഏ​ഴുപേ​ർ പോലീസ് പി​ടി​യി​ൽ

ARRESTവി​ഴി​ഞ്ഞം: ഉ​ച്ച​ക്ക​ട പ​യ​റ്റു​വി​ള​യി​ല്‍ യു​വാ​വി​നെ  വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഏ​ഴു പ്ര​തി​ക​ളെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​യ​റ്റു​വി​ള സ്വ​ദേ​ശി​ക​ളാ​യ ബി​നു(29),മ​നോ​ജ്(28),​രാ​ഹു​ല്‍(21),​ദീ​പു(20),​ച​ന്തു(24)​,ശ്രീ​ജി​ത്ത്(25)​,ബി​ജു(40) എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 3.30 ഓ​ടെ​യാ​ണ് പ​യ​റ്റു​വി​ള ജം​ഗ്ഷ​നു​സ​മീ​പ​ത്ത് വ​ച്ച് പ​യ​റ്റു​വി​ള ക​ര​യ്ക്കാ​ട്ടു​വി​ള വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ബി​ജു​വി​നെ അ​ക്ര​മി സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ പ്ര​തി​ക​ള്‍ ബി​ജു​വി​ന്‍റെ കൈ​യി​ലും കാ​ലി​ലും വെ​ട്ടു​ക​യും വ​യ​റ്റി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.​വെ​ട്ടേ​റ്റ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച് കി​ട​ന്ന ബി​ജു​വി​നെ നാ​ട്ടു​കാ​രാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

ര​ണ്ട് ദി​വ​സം മു​ന്‍​പാ​യി​രു​ന്നു ബി​ജു​വി​ന്‍റെ സു​ഹൃ​ത്ത് സ​തീ​ഷ് കു​മാ​റി​നെ പു​ലി​യൂ​ര്‍​കോ​ണ​ത്ത് വ​ച്ച് ആ​റം​ഗ അ​ക്ര​മി​സം​ഘം ത​ല​യി​ല്‍ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. മ​ണ​ലൂ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളും യു​വാ​ക്ക​ളും ത​മ്മി​ൽ ഉ​ണ്ടാ​യി​രു​ന്ന വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് വി​ഴി​ഞ്ഞം പോ​ലി​സ് പ​റ​ഞ്ഞു.​ വി​ഴി​ഞ്ഞം സി​ഐ എ​ന്‍.​ഷി​ബു, വി​ഴി​ഞ്ഞം എ​സ്ഐ പി.​ര​തീ​ഷ്,ഗ്രേ​ഡ് എ​സ്ഐ രാ​ജ​ഗോ​പാ​ല്‍, എ​എ​സ്ഐ പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്  സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts