കടലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; മാ​താ​വി​ന്‍റെയും സ​ഹോ​ദ​ര​ന്‍റെയും ഒപ്പം കടൽ കാണാനെത്തി യപ്പോഴായിരുന്നു അപകടം

waterdeath_05011016വി​ഴി​ഞ്ഞം: മാ​താ​വി​ന്‍റെ യും സ​ഹോ​ദ​ര​ന്‍റെയും ക​ൺ​മു​ന്നി​ൽ വ​ച്ച് ക​ട​ൽ​ത്തി​ര​യി​ൽ കാ​ണാ​താ​യ പ​തി​നൊ​ന്ന് കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി .ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ ക​രിം​കു​ളം കൊ​ച്ചു​പ​ള്ളി​ക്ക് സ​മീ​പ​ത്തെ ക​ട​ൽ​ത്തീ​ര​ത്താ​ണ് ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ൽ താ​ന്നി വി​ള​വ​ട​ക്കേ​ക്ക​ര തേ​രി വി​ള​വീ​ട്ടി​ൽ സ​തീ​ഷി​ന്റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​ൾ ശ​ര​ണ്യ (11) ന്‍റെ ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ആ​ഴി മ​ല സോ​മ​തീ​രം ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം.​

പാ​ല​ക്കാ​ട് ജെ​ല്ലി​പ്പാ​റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന ശ​ര​ണ്യ വേ​ന​ല​വ​ധി ആ​ഘോ​ഷി​ക്കാ​ൻ മാ​താ​വി​ന്‍റെ  കു​ടും​ബ വീ​ടാ​യ​ താ​ന്നിവി​ള​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ആ​ഴി മ​ല ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​വും ക​ഴി​ഞ്ഞ ശേ​ഷം ക​ട​ൽ​ക്ക​ര കാ​ണാ​നെ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്.​

ശ​ക്ത​മാ​യ തി​ര​യി​ൽ പെട്ട് ശരണ്യയെ കാണാതാകു കയായിരുന്നു.  മ​ക​ൾ ക​ൺ​മു​ന്നി​ൽ ന​ഷ്ട​മാ​കു​ന്ന​ത് ക​ണ്ട മാ​താ​വ് ബോ​ധ​ര​ഹി​ത​യാ​യി വീ​ണു.​ തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ  ബോ​ട്ടി​ൽ മൃ​ത​ദേ​ഹം വി​ഴി​ഞ്ഞം വാ​ർ​ഫി​ൽ എ​ത്തി​ച്ചു .ജെ​ല്ലി​പ്പ​റ​മൗ​ണ്ട് കാ​ർ​മ്മ​ൽ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർഥി​നി​യാ​ണ് ശ​ര​ണ്യ .സ​ഹോ​ദ​ര​ൻ  വി​ഷ്ണു .

Related posts