ആ​ൾമാ​റാ​ട്ടം ന​ട​ത്തി ബീ​ക്ക​ൺ ലൈ​റ്റ് ഉ​പ​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക​നെ റിമാൻഡ് ചെയ്തു; ഇയാൾക്കെതിരെ നിരവധി സ്റ്റേഷനുകളിൽ ചെക്ക് കേസുണ്ടെന്നും പോലീസ്

arrestപ​റ​വൂ​ർ: സു​പ്രീം കോ​ട​തി​യി​ലെ സെ​ൻ​ട്ര​ൽ സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ​ന്ന വ്യാ​ജേ​ന ആ​ൾ മാ​റാ​ട്ടം ന​ട​ത്തി ബീ​ക്ക​ൺ ലൈ​റ്റും ബോ​ർ​ഡും ഉ​പ​യോ​ഗി​ച്ചതിന് അറസ്റ്റിലായ അഭിഭാഷ കനെ റിമാൻഡ് ചെയ്തു. പു​ത്ത​ൻ​വേ​ലി​ക്ക​ര, എ​ള​ന്തി​ക്ക​ര ല​ല​ന ഭ​വ​ന​ത്തി​ൽ എ​ൻ.ജെ. ​പ്രി​ൻ​സ് ആണു റിമാൻഡ് ചെയ്തത്.

വ​ട​ക്കേ​ക്ക​ര സി​ഐ എം.​കെ. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇയാളെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തിയ പോലീസ്  ഇ​ന്നോ​വ കാ​റി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചു​വ​ന്ന ബീ​ക്ക​ൺ  ലൈ​റ്റും വ​സ​തി​ക്കു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന  സെ​ൻ​ട്ര​ൽ സ്പെ​ഷൽ പ്രോ​സി​ക്യൂ​ട്ട​ർ ത​സ്തി​ക​യു​ടെ ബോ​ർ​ഡും  ക​ണ്ടെ​ടു​ത്തു. ബോ​ർ​ഡ് ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റി​ലു​മു​ണ്ടാ​യി​രു​ന്നു.​

കാ​ർ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.  മൂ​ന്നു മാ​സം മു​ന്പാ​ണു സെ​ൻ​ട്ര​ൽ സ്പെ​ഷൽ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മ​നം ല​ഭി​ച്ചെ​ന്ന വ്യാ​ജേന വാ​ഹ​ന​ത്തി​ലും വ​സ​തി​ക്കു മു​ന്പി​ലും ബോ​ർ​ഡും ബീ​ക്ക​ൺ ലൈ​റ്റും ഉ​പ​യോ​ഗി​ച്ച​ത്. നി​യ​മ​നം ല​ഭി​ച്ച​താ​യി അ​ഭി​ഭാ​ഷ​ക​രാ​യ സു​ഹൃ​ത്തു​ക്ക​ളോ​ടും നാ​ട്ടു​കാ​രാടും ഇയാൾ പ​റ​ഞ്ഞി​രു​ന്നു.

പോലീ​സി​ലും വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ലും പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​മു​ണ്ടാ​യ​ത്.​ വി​ശ്വാ​സ​വ​ഞ്ച​ന​യ്ക്കും ആ​ൾ മാ​റാ​ട്ട​ത്തി​നു​മെ​തി​രെ​യാ​ണു കേ​സെ​ടു​ത്തി​ട്ടു​ള്ളതെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.  പറവൂർ, മാള സ്റ്റേഷനുകളിൽ  ഇയാളുടെ പേരിൽ ചെക്കു കേസുക ളുണ്ടെന്നും പോലീസ് പറഞ്ഞു.

Related posts