നാ​ടോ​ടു​മ്പോ​ൾ ന​ടു​വെ ഓ​ടി മാവേലിയും; ഓ​ണാ​ശം​സ​യ്ക്ക് പ​ക​രം ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി മാ​വേ​ലി​യും

ചാ​ത്ത​ന്നൂ​ർ: കൊ​റോ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി ന​ഗ​ര​ത്തി​ലെ​ത്തി​യ മാ​വേ​ലി ‘പ്ര​ജ​ക​ൾ​ക്ക്’ കൗ​തു​ക കാ​ഴ്ച​യാ​യി. നാ​ടോ​ടു​മ്പോ​ൾ ന​ടു​വെ ഓ​ടു​ക​യാ​ണ് ഇ​ക്കു​റി മാ​വേ​ലി​യും.

ഓ​ല കു​ട​ക​ൾ​ക്കും ഓ​ണാ​ശം​സ​ക​ൾ​ക്കും പ​ക​രം കൊ​മ്പ​ൻ മീ​ശ മ​റ​യ്ക്കു​ന്ന മാ​സ്ക്കും കൈ​യി​ൽ സാ​നി​റ്റൈ​സ​റും അ​ണു ന​ശീ​ക​ര​ണ യ​ന്ത്ര​വും. ത​ഴു​ത്ത​ല നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ നി​ന്നു​മെ​ത്തി​യ മാ​വേ​ലി​യ്ക്ക് ഇ​ത്ത​വ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ​മാ​ണ് പ്ര​ഥ​മ ദൗ​ത്യം.

ഒ​പ്പം നാ​ട്ടു​കാ​രി​ൽ ഓ​ണ​ത്തി​ന്‍റെ ഗൃ​ഹാ​തു​ര ഓ​ർ​മ​ക​ളു​ടെ ഉ​ണ​ർ​ത്ത​ലും. ത​ഴു​ത്ത​ല നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ.​കെ.​കെ.​ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​തി​വ് തെ​റ്റി​ക്കാ​തെ ഇ​ക്കു​റി​യും ഗ്രാ​മ, ന​ഗ​ര​വീ​ഥി​ക​ളി​ലെ​ത്തി​യ മാ​വേ​ലി മ​ന്ന​നെ വ​ര​വേ​റ്റ നാ​ട്ടു​കാ​ർ​ക്ക് മാ​വേ​ലി ന​ൽ​കി​യ ആ​ശം​സ​ക​ൾ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ കൂ​ടി അ​നു​ഭ​വ​മാ​യി മാ​റി.

മാ​വേ​ലി​യു​ടെ യാ​ത്ര​യി​ൽ മാ​സ്ക് ധ​രി​ക്കാ​തെ കാ​ണ​പ്പെ​ട്ട നാ​ട്ടു​കാ​ർ​ക്ക് മാ​സ്ക്കു​ക​ൾ ന​ൽ​കു​ക​യും സാ​നി​റ്റൈ​സ​റും മാ​സ്ക്കും ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. കോ​വി​ഡ് -19 നെ ​പ്ര​തി​രോ​ധി​ക്കേ​ണ്ട​തി​നാ​യി അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചു​ള്ള ല​ഘു​ലേ​ഖ​യും മാ​വേ​ലി വി​ത​ര​ണം ന​ട​ത്തി.

കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഓ​ണ​ക്കാ​ല​ത്ത് ബോ​ധ​വ​ൽ​ക്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി സ്കൂ​ൾ മാ​വേ​ലി​യെ രം​ഗ​ത്തി​റ​ക്കാ​റു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​യി ചേ​ർ​ന്ന് അ​പ​ക​ട​ര​ഹി​ത നാ​ളെ​യ്‌​ക്കാ​യി​ട്ടാ​യി​രു​ന്നു മാ​വേ​ലി​യു​ടെ ബോ​ധ​വ​ൽ​ക്ക​ര​ണം.

കൊ ​റോ​ണ​പ്ര​തി​രോ​ധ സ​ന്ദേ​ശ​വു​മാ​യി ഇ​ക്കു​റി രം​ഗ​ത്തെ​ത്തി​യ മാ​വേ​ലി​ക്ക് ഇ​ത്ത​വ​ണ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് പ്ര​ജ​ക​ളി​ൽ നി​ന്നും ല​ഭി​ച്ച​ത്. സാ​മു​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രു​ന്നു മാ​വേ​ലി ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി​യ​ത്.

നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ക​ണ്ണ​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ അ​ഹ്സി​ൻ ന​വാ​സാ​ണ് ഇ​ക്കു​റി മാ​വേ​ലി​യാ​യ​ത്. കൊ​ട്ടി​യ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ആ​രം​ഭി​ച്ച മാ​വേ​ലി​യു​ടെ പ്ര​യാ​ണ​ത്തി​ന്‍റെ സ​മാ​പ​നം​കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ എം.​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​റ്റി ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​സ്ഐ.​പ്ര​ദീ​പ്, ആ​രോ​ഗ്യ വ​കു​പ്പ് ടെ​ക്നി്ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എം.​നാ​രാ​യ​ണ​ൻ, നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ.​കെ.​കെ.​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment