മ​ല​മ്പു ഴ​യി​ലേ​ക്കെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പണം കവർച്ച ; രണ്ടു പേർ അറസ്റ്റിൽ

മ​ല​ന്പു​ഴ: മ​ല​ന്പു​ഴ​യി​ലേ​ക്കെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും കൈ​വ​ശ​മു​ള്ള വ​സ്തു​ക്ക​ളും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു പേ​രെ കൂ​ടി മ​ല​ന്പു​ഴ എ​സ്ഐ ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്തു.ക​ടു​ക്കാംകു​ന്നം​ കാ​ഞ്ഞി​ര​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ കി​ര​ണ്‍ (26), ജി​നൂ(27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് ഇ​തോ​ടു കൂ​ടി ഈ ​സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത് അ​ഞ്ചു​പേ​രാ​യി.

ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​വാ​നു​ണ്ട് ജി​നു​വി​ന്‍റെ പേ​രി​ൽ നാ​ലും കി​ര​ണ്‍ റെ​പേ​രി​ൽ ആ​റ് കേ​സും നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ ഒ​ന്പ​തി​ന് മ​ണ്ണാ​ർ​ക്കാ​ട്ടു നി​ന്നും മ​ല​ന്പു​ഴ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി രാ​ത്രി ഒ​ന്പ​ത​ര​യോ​ടു കൂ​ടി കാ​റി​ൽ മ​ട​ങ്ങി​പോ​കു​ന്ന ര​ണ്ടു പേ​രെ​യാ​ണ്ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം കാ​റ് ത​ട​ഞ്ഞു നി​ർ​ത്തി ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് ആ​ക്ര​മി​ച്ചു.

തു​ട​ർ​ന്ന് കാ​റ് കൈ​വ​ശ​പ്പെ​ടു​ത്തി​യ ശേ​ഷം ക​ടു​ക്കാം കു​ന്നം നി​ലം​പ​തി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള എ​ക്കോ​വി​ലേ​ജി​ന​ക​ത്തേ​ക്കൂ ള്ള ​റോ​ഡി​ൽ വെ​ച്ച് കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന 25,000 രൂ​പ​യും മൊ​ബെ​ൽ ഫോ​ണു​ക​ളും ത​ട്ടി​യെ​ടു​ത്ത​താ​ണ് കേ​സ് എ​സ് ഐ. ​ഷെ​മീ​ർ ,എ​എ​സ്ഐ വി​ജ​യ​രാ​ഘ​വ​ൻ, പോ​ലീ​സു​കാ​രാ​യ മ​നീ​ഷ്, പ്ര​വീ​ണ്‍,ഷാ​ജു,സു​ജ​യ്ബാ​ബു,സ​തീ​ഷ്എ​ന്നി​വ​രാ​ണ് കേസന്വേഷിച്ചത്.

Related posts