മുത്തശി തുണയായി! കണ്ണില്‍ മുളകുപൊടി വിതറി ബാലനെ മര്‍ദിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍; സംഭവം കൊച്ചിയില്‍, ബാലന്‍ പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: പ​തി​നാ​ലു​കാ​ര​ന്‍റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​ൻ കൂ​ടി​യാ​യ തൃ​ശൂ​ർ ചാ​വ​ക്കാ​ട് ആ​രി​പ്പി​ള്ളി​ൽ പ്ര​ദീ​പ് (34) ആ​ണു പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വൈ​റ്റി​ല​യി​ൽ ത​ട്ടു​ക​ട ന​ട​ത്തു​ന്ന ഇ​യാ​ൾ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി കൊ​ച്ചി ച​ളി​ക്ക​വ​ട്ട​ത്താ​ണു താ​മ​സം. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് പ്ര​ദീ​പ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഭ​ർ​ത്താ​വ് മ​രി​ച്ച​ശേ​ഷം പ്ര​ദീ​പി​നൊ​പ്പ​മാ​യി​രു​ന്നു പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ അ​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നു ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം കാ​ണാ​ൻ പോ​യി​ട്ട് എ​ത്താ​ൻ വൈ​കി​യ​തി​നു ച​ട്ടു​കം, സൈ​ക്കി​ളി​നു കാ​റ്റു നി​റ​യ്ക്കു​ന്ന പ​ന്പ്, കു​ട തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു കു​ട്ടി​യെ പ്ര​ദീ​പ് മ​ർ​ദി​ച്ചെ​ന്നാ​ണു കേ​സ്. വാ​യി​ൽ തു​ണി തി​രു​കി​യ​ശേ​ഷം ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി​യെ​ന്നും കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

മ​ദ്യ​പാ​നി​യാ​യ പ്ര​ദീ​പ് കു​ട്ടി​യെ സ്ഥി​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മു​ത്ത​ശി അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യെ ചി​കി​ൽ​സ​യ്ക്കു​ശേ​ഷം പ​ള്ളു​രു​ത്തി ഡോ​ണ്‍ ബോ​സ്കോ സ്നേ​ഹ​ഭ​വ​നി​ലേ​ക്കു മാ​റ്റി.

Related posts