പ്രദീപ് വൈദ്യരുടെ വൈദ്യശാലയ്ക്ക് പിന്നി ൽ..! വൈ​ദ്യ​ശാ​ല​യി​ൽ തി​രു​മ്മാനെ​ത്തി​യ യുവതിയെ വൈദ്യർ ശാരീരികമായി പീഡിപ്പി ച്ചതായി പരാതി; വൈദ്യരെ അറസ്റ്റു ചെയ്തു

ayurvedamമ​ണി​മ​ല: വൈ​ദ്യ​ശാ​ല​യി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സ്ഥാ​പ​ന ഉ​ട​മ​യാ​യ വൈ​ദ്യ​ർ റി​മാ​ൻ​ഡി​ൽ. മ​ണി​മ​ല ബ​സ് സ്റ്റാ​ൻ​ഡി​ൽ ധ​ന്വ​ന്ത​രി വൈ​ദ്യ​ശാ​ല ന​ട​ത്തു​ന്ന ത​ന്പ​ല​ക്കാ​ട് സ്വ​ദേ​ശി പ്ര​ദീ​പ് ശി​വ​ശ​ങ്ക​ര​ക്കു​റു​പ്പ് (33) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ റാ​ന്നി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും വൈ​ദ്യ​ശാ​ല​യി​ൽ തി​രു​മ്മാനെ​ത്തി​യി​രു​ന്നു. തി​രു​മ്മു​ന്ന​തി​നി​ടെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. തി​രു​മ്മി​നുശേ​ഷം വെ​ളി​യി​ൽ വ​ന്ന യു​വ​തി കൂ​ടെ​യു​ള്ള​വ​രോ​ട് വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ മ​ണി​മ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​തി​യെ വൈ​ദ്യ​ശാ​ല​യി​ൽ കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വൈ​ദ്യ​ർ സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന ശീ​ല​മു​ള്ള​താ​യി പ​റ​യു​ന്നു.

Related posts