യുവതിയെ വീട്ടിൽ കയറി കടന്ന് പിടിച്ച ബിജുവിനെയും സ്ത്രീകൾക്ക് നേരെ നഗ്നതാ കാണിക്കുന്ന  അരുണിനേയും കുടുക്കി  പത്തനംതിട്ട പോലീസ്

പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യാ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ശേ​രി​ക്ക​ര, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഓ​രോ​രു​ത്ത​രെ വീ​തം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ട​ശേ​രി​ക്ക​ര ക​ന്നാം​പാ​ല​ത്തി​ന​ടു​ത്ത് ഒ​രു വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച​ക​യ​റി ഇ​രു​പ​ത്തെ​ട്ടു​കാ​രി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ വ​ട​ശേ​രി​ക്ക​ര പ​ള്ളി​ക്ക​മു​രു​പ്പീ​ല്‍ റെ​ജി പി. ​രാ​ജു (45) വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

29 ന് ​ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ട ഇ​യാ​ളെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം റാ​ന്നി പോ​ലീ​സ് പി​ടി​കൂ​ടി. എ​സ്‌​ഐ സാ​യി സേ​ന​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ സു​ധീ​ര്‍, സു​ധീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ തി​രു​വ​ല്ല പെ​രും​തു​രു​ത്തി​യി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും സ്ത്രീ​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും ചെ​യ്ത പ​രാ​തി​യി​ല്‍ ഒ​രാ​ളെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​രും​തു​രു​ത്തി ന​ടു​വി​ലേ​ത​റ അ​രു​ണി (24) നെ​യാ​ണ് എ​സ്‌​ഐ നി​ത്യാ സ​ത്യ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി ഇ​ത്ത​ര​ത്തി​ല്‍ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന ഇ​യാ​ള്‍​ക്കെ​തി​രെ പ​രാ​തി​ക​ള്‍ നി​ല​വി​ലു​ണ്ട്.

പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ വി​ഷ്ണു​ദേ​വ്, മാ​ത്യു എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

ജി​ല്ല​യി​ല്‍ സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​തി​ക്ര​മ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ അ​റി​യി​ച്ചു.

Related posts

Leave a Comment