ര​ണ്ടാം ഭാ​ര്യ​യു​ടെ ഫോ​ട്ടോ​യും ആ​ദ്യ ഭാ​ര്യ​യു​ടെ മേ​ൽ​വി​ലാ​സ​വും ഉപയോഗിച്ച് വ്യാജരേഖ നിർമിക്കൽ; ഒടുവിൽ സലിമിനെ കുടുക്കിയത് രണ്ടാം ഭാര്യതന്നെ


ഗാ​ന്ധി​ന​ഗ​ർ: ര​ണ്ടാം ഭാ​ര്യ​യു​ടെ ഫോ​ട്ടോ​യും ആ​ദ്യ ഭാ​ര്യ​യു​ടെ മേ​ൽ​വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ചു വ്യാ​ജ ആ​ധാ​ർ കാ​ർ​ഡും റേ​ഷ​ൻ കാ​ർ​ഡും നി​ർ​മി​ച്ച​ പെ​രു​ന്പാ​യി​ക്കാ​ട്, സം​ക്രാ​ന്തി പു​ത്ത​ൻ​പ​റ​ന്പി​ൽ സ​ലീമി(54)നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ം ന​ട​ത്തു​ന്നു​ണ്ട്. സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ വേ​റെ​യും രേ​ഖ​ക​ൾ വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

സ​ലീ​മി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാണ് അ​റ​സ്റ്റ്. ആ​ദ്യ ഭാ​ര്യ​യു​ടെ മേ​ൽ​വി​ലാ​സ​വും ത​ന്‍റെ ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡും ഉ​ണ്ടാ​ക്കി​യെ​ന്നും ഈ ​സം​ഭ​വ​ത്തി​ൽ ആ​ദ്യ ഭാ​ര്യ​യു​ടെ മ​ക്ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ മ​ക​ൻ ത​ൻ​സീ​ർ, മ​രു​മ​ക​ൾ മൊ​ഹ​സീ​ന, മ​ക​ൾ ത​സ്നി എ​ന്നി​വ​ർ​ക്ക് എ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
പ​രാ​തി​ക്കാ​രി​യാ​യ ര​ണ്ടാം ഭാ​ര്യ​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ആ​ധാ​ർ​കാ​ർ​ഡും റേ​ഷ​ൻ കാ​ർ​ഡു​മു​ണ്ടാ​ക്കി യ​ഥാ​ർ​ത്ഥ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

10 വ​ർ​ഷം മു​ന്പാ​ണ് ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യെ വി​വാ​ഹം ചെ​യ്യു​ന്ന​ത്. അ​ന്നു മു​ത​ൽ ആ​ദ്യ​ഭാ​ര്യ​യി​ലെ മ​ക​നും മ​ക​ന്‍റെ ഭാ​ര്യ​യും മ​ക​ളും ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ ജി. ​ഗോ​പ​കു​മാ​ർ, എ​സ്ഐ കെ. ​ദീ​പ​ക്, ജൂ​നി​യ​ർ എ​സ്ഐ എം. ​പ്ര​ശാ​ന്ത്, എ​എ​സ്ഐ എ.​കെ. അ​നി​ൽ, സീ​നി​യ​ർ സി​പി​ഒ അം​ബി​ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment