കണ്ടു തീരുമുമ്പ് മടക്കം..! കോഴിക്കോട് നിന്നും കോ​​ട്ട​​യം കാണാനെത്തിയ പ​​തി​​നാ​​റു​​കാ​​ര​​നെ റെ​​യി​​ൽ​​വേ പോ​​ലീ​​സ്പൊക്കി; ചോദ്യം ചെയ്യലിൽ താൻ ഇടയ്ക്കിടെ ഇങ്ങനെ യാത്രചെയ്യാറുണ്ടെന്ന് കുട്ടി

കോ​​ട്ട​​യം: കാ​​സ​​ർ​​ഗോഡ് ഉ​​പ്പ​​ള​​യി​​ൽ​​നി​​ന്നു കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ പ​​തി​​നാ​​റു​​കാ​​ര​​നെ റെ​​യി​​ൽ​​വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി വീ​​ട്ടു​​കാ​​രെ ഏ​​ൽ​പ്പി​ച്ചു. നാ​​ടു​​കാ​​ണാ​​നി​​റ​​ങ്ങി​​യ​​താ​​ണെ​​ന്ന് ബാ​​ല​​ൻ പോ​​ലീ​​സി​​നോ​​ട് പ​​റ​​ഞ്ഞു. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ 5.45നു ​​കോ​​ട്ട​​യ​​ത്തെ​​ത്തി​​യ മ​​ല​​ബാ​​ർ എ​​ക്സ്പ്ര​​സി​​ൽ ടി​​ക്ക​​റ്റി​​ല്ലാ​​തെ യാ​​ത്ര​​ചെ​​യ്ത പ​​തി​​നാ​​റു​​കാ​​ര​​നെ ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ഴാ​​ണു വീ​​ടു​​വി​​ട്ടു പോ​​ന്ന​​താ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​യ​​ത്.

റെ​​യി​​ൽ​​വേ എ​​സ്ഐ ബി​​ൻ​​സ് ജോ​​സ​​ഫും സീ​​നി​​യ​​ൽ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ രാ​​ജ്മോ​​ഹ​​നും ചേ​​ർ​​ന്നു കു​​ട്ടി​​യെ റെ​​യി​​ൽ​​വേ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് കൂ​​ട്ടി​​ക്കൊ​​ണ്ടു​​വ​​ന്നു. വി​​വ​​ര​​ങ്ങ​​ൾ ചോ​​ദി​​ച്ച​​പ്പോ​​ൾ ഇ​​ട​​യ്ക്ക് ഇ​​ങ്ങ​​നെ നാ​​ടു​​കാ​​ണാ​​ൻ പോ​​കാ​​റു​​ണ്ടെ​​ന്നു കു​​ട്ടി പ​​റ​​ഞ്ഞ​​ത്.

ഏ​​ഴു മ​​ക്ക​​ളി​​ൽ ഇ​​ള​​യ​​വാ​​ണ് ബാ​​ല​​ൻ. അ​​ച്ഛ​​ന് ടി​​പ്പ​​ർ സ്വ​​ന്ത​​മാ​​യു​​ണ്ട്. ഒ​​രു മാ​​സം മു​​ൻ​​പ് യാ​​ത്ര ബാം​​ഗ്ലൂ​​രി​​ലേ​​ക്കാ​​യി​​രു​​ന്നു. ഇ​​ക്കു​​റി കോ​​ട്ട​​യ​​ത്തെ​​ത്തി​​യ​​പ്പോ​​ൾ റെ​​യി​​ൽ​​വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ബാ​​ല​​ന് ഇ​​ഡലി​​യും മ​​റ്റും വാ​​ങ്ങി​​ക്കൊ​​ടു​​ത്ത ശേ​​ഷം വീ​​ട്ടു​​കാ​​രെ വി​​ളി​​ച്ച​​റി​​യി​​ച്ചു. പി​​റ്റേ​​ന്ന് വീ​​ട്ടു​​കാ​​രെ​​ത്തി കു​​ട്ടി​​യെ കൂ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി. തി​​ങ്ക​​ളാ​​ഴ്ച വീ​​ട്ടു​​കാ​​ർ വ​​രാ​​ൻ വൈ​​കി​​യ​​പ്പോ​​ൾ കു​​ട്ടി​​യെ ജു​​വ​​നൈ​​ൽ ഹോ​​മി​​ലേ​​ക്ക് മാ​​റ്റി​​യി​​രു​​ന്നു.

കു​​ട്ടി​​ക​​ൾ വീ​​ടു​​വി​​ട്ടു ട്രെ​​യി​​നി​​ൽ യാ​​ത്ര ചെ​​യ്യു​​ന്ന​​ത് സ്ഥി​​രം സം​​ഭ​​വ​​മാ​​യി മാ​​റി​​യ​​താ​​യി റെ​​യി​​ൽ​​വേ പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി. കു​​ട്ടി​​ക​​ളെ കി​​ട്ടി​​യാ​​ൽ പോ​​ലീ​​സി​​ന്‍റെ പ​​ക്ക​​ൽ​​നി​​ന്നു പ​​ണം ന​​ഷ്ട​​മാ​​കു​​മെ​​ന്നും ഇ​​വ​​ർ പ​​റ​​യു​​ന്നു.കു​​ട്ടി​​ക​​ളെ ജു​​വ​​നൈ​​ൽ ഹോ​​മി​​ലേ​​ക്ക് പോ​​ലീ​​സ് വാ​​ഹ​​ന​​ത്തി​​ൽ കൊ​​ണ്ടു​​പോ​​കാ​​ൻ പ​​ടി​​ല്ല എ​​ന്നാ​​ണ് നി​​യ​​മം. അ​​തി​​നാ​​ൽ ഓ​​ട്ടോ​​യി​​ലാ​​ണ് ഇ​​വ​​രെ ജു​​വ​​നൈ​​ൽ ഹോ​​മി​​ൽ എ​​ത്തി​​ക്കു​​ക. ഓ​​ട്ടോ ചാ​​ർ​​ജി​​നു പു​​റ​​മെ ഭ​​ക്ഷ​​ണ​​ത്തി​​നു​​ള്ള തു​​ക​​യും പോ​​ലീ​​സ് ക​​ണ്ടെ​​ത്ത​​ണം.

Related posts