ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളിയായ ഗ​ർ​ഭി​ണി​യെ പീ​ഢി​പ്പി​ക്കാ​ൻ ശ്രമം; നാട്ടുകാരനായ പത്തൊൻപതുകാരനെ പിടികൂടി പോലീസിൽ ഏൽപിച്ചു

arrest-hospitalവ​ട​ക​ര : ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യും ഗ​ർ​ഭി​ണി​യു​മാ​യ യു​വ​തി​യെ പീ​ഢി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി മാ​ട​പ്പീ​ടി​ക  പൂ​വ്വാ​ട​ൻ വീ​ട്ടി​ൽ സു​ബി​നെ​യാ​ണ് (19) വ​ട​ക​ര എ​സ്ഐ ജെ.​ഇ.​ജ​യ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കെ​ടി ബ​സാ​റി​ൽ വാ​ട​ക കെ​ട്ടിട​ത്തി​ൽ താ​മ​സി​ക്കുന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ​യാ​ണ് ഇ​യാ​ൾ പീ​ഢി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.
ഉ​ച്ച​യ്ക്ക് കു​ട്ടിയോ​ടൊ​പ്പം വീ​ട്ടിൽ കി​ടന്നു​റ​ങ്ങു​ക​യാ​യി​രു യു​വ​തി​യെ ക​യ​റി പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രുന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടുകാ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. യു​വ​തി നാ​ല് മാ​സം ഗ​ർ​ഭി​ണി​യാ​ണ്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

Related posts