നേരമുണ്ടേ ഇട്ടേക്ക് ഒന്ന് ശ്രദ്ധിക്കണേ‍..! പീ​ടി​ക​ത്തോ​ട് ആ​ദി​വാ​സി കോ​ള​നി നിവാസി കളുടെ ജീവിതം ദുരിതം; മി​ക്ക​വ​ർ​ക്കും ഉ​ടു​ക്കാ​ൻ ന​ല്ല വ​സ്ത്ര​ങ്ങൾ പോലുമില്ലാത്തവർ

aadivasi-lകോ​ട​ഞ്ചേ​രി: ചി​പ്പി​ലി​ത്തോ​ട്ടി​ലെ പീ​ടി​ക​ത്തോ​ട് ആ​ദി​വാ​സി​കോ​ള​നി നി​വാ​സി​ക​ളു​ടെ ജീ​വി​തം ദു​രി​ത പൂ​ർ​ണം. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി 40 അം​ഗ​ങ്ങ​ളാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. ഇ​തി​ൽ മി​ക്ക​വ​ർ​ക്കും ഉ​ടു​ക്കാ​ൻ ന​ല്ല വ​സ്ത്ര​ങ്ങ​ളി​ല്ല. പാ​ദ​ര​ക്ഷ​ക​ൾ ഉ​ള്ള​വ​രും വി​ര​ളം. രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ട​വ​രാ​ണ് കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും. രോ​ഗം ബാ​ധി​ച്ച് 85 വ​യ​സു​ള്ള ക​ല്യാ​ണി കി​ട​ക്കു​ന്ന​ത് വീ​ടി​ന്‍റെ ത​റ​യി​ലാ​ണ്.

മാ​സ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ൽ ഡോ​ക്ട​ർ വ​ന്ന് മ​രു​ന്ന് കൊ​ടു​ക്കാ​റു​ണ്ട്. അ​നാ​രോ​ഗ്യം മൂ​ലം എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഭാ​ര​ക്കു​റ​വും വി​ള​ർ​ച്ച​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.അ​നി​ൽ അ​നി​ത ദ​ന്പ​തി​ക​ൾ​ക്ക് പി​റ​ന്ന കു​ഞ്ഞ് ജ​നി​ച്ച് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ മ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പി​റ​ന്ന കു​ഞ്ഞ് വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ കി​ട​ക്കാ​ൻ ക​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ത​റ​യി​ൽ കി​ട​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് അ​യ​ൽ വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കോ​ള​നി​യി​ൽ ആ​റു വീ​ടു​ക​ളു​ടെ പ​ണി ന​ട​ന്നു വ​രു​ന്നു. ത​റ​കെ​ട്ടി ബെ​ൽ​റ്റ് വാ​ർ​ത്തു. ജ​ല​ക്ഷാ​മം മൂ​ലം കോ​ൺ​ക്രീ​റ്റ് പ​ണി​ക​ൾ വേ​ന​ലി​ൽ മു​ന്നോ​ട്ട് നീ​ങ്ങു​ന്നി​ല്ല. ഓ​ല​യും പ്ലാ​സ്റ്റി​ക് ഷീ​റ്റും വ​ലി​ച്ചു കെ​ട്ടി അ​തി​നു​ള്ളി​ലാ​ണ് കോ​ള​നി​ക്കാ​ർ താ​മ​സി​ക്കു​ന്ന​ത്.

Related posts