വ​നി​ത ഹോ​ക്കി ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്കു തോ​ൽ​വി

ല​ണ്ടൻ: ​വ​നി​ത ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. പൂ​ൾ ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് അ​യ​ർ​ല​ൻ​ഡ് തോ​ൽ​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം സ​മ​നി​ലാ​യി​രു​ന്നു. ര​ണ്ടു ക​ളി ജ​യി​ച്ച അ​യ​ർ​ല​ൻ​ഡ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു.

12-ാം മി​നി​റ്റി​ൽ അ​ന്ന ഒ​ഫ്ളാ​നാ​ഗ​നാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഷെ​ർ​ലി മാ​കെ​യു​ടെ പെ​ന​ൽ​റ്റി കോ​ർ​ണ​റി​ൽ​നി​ന്നാ​യി​രു​ന്നു ഗോ​ൾ. ഇ​തി​നു​ശേ​ഷം ഇ​രു​ടീ​മും ഗോ​ളി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ക്ര​മ​ണം നേ​രി​ടാ​ൻ ബു​ദ്ധി​മു​ട്ടി. 57-ാം മി​നി​റ്റി​ൽ ഇ​ന്ത്യ​ൻ നാ​യി​ക റാ​ണി രാം​പാ​ലി​ന് സ​മ​നി​ല നേ​ടാ​ൻ മി​ക​ച്ചൊ​രു അ​വ​സ​രം ല​ഭി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ൽ ഗോ​ൾ​കീ​പ്പ​ർ ഗ്രേ​സ് ഒ​ഫ്ളാ​നാ​ഗ​ൻ ബ്ലോ​ക് ചെ​യ്തു. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ യു​എ​സ്എ​യെ നേ​രി​ടും.

Related posts