എട്ടുമാസം വീട്ടു ജോലിക്കു നിന്നപ്പോൾ അടിച്ചുമാറ്റിയത് ലക്ഷങ്ങളുടെ സ്വർണം; വീട്ടുകാരുടെ പരാതിയിൽ മറ്റൊരു വീട്ടിൽ നിന്നും യുവതിയെ പൊക്കി പോലീസ്

​രാ​മം​ഗ​ലം: പു​റ​നാ​ട്ടു​ക​ര​യി​ലു​ള്ള വി​ല​ങ്ങ​ൻ എ​ൻ​ക്ലേ​വി​ലു​ള്ള ഫ്ലാ​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ.

എ​ള​വ​ള്ളി കൊ​ട്ടേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സു​നി​ത​യെ​യാ​ണ് (46) പേ​രാ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2021 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

2021 ജൂ​ൺ മു​ത​ൽ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന സു​നി​ത പ​ല​പ്പോ​ഴാ​യി വീ​ട്ടി​ൽ​നി​ന്നും വീ​ട്ടു​കാ​ര​റി​യാ​തെ സ്വ​ർ​ണ​മാ​ല​യും ലോ​ക്ക​റ്റും മൂ​ക്കു​ത്തി​യും അ​ട​ക്കം ര​ണ്ടേ​കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​വും വെ​ള്ളി​യു​ടെ കൈ​ചെ​യി​നും ഡ​യ​മ​ണ്ട് ലോ​ക്ക​റ്റും മോ​ഷ​ണം ന​ട​ത്തി.

സം​ഭ​വം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും മു​ങ്ങി​യ സു​നി​ത ആ​ലു​വ​യി​ലു​ള്ള മ​റ്റൊ​രു​വീ​ട്ടി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

പേ​രാ​മം​ഗ​ലം എ​സ്ഐ അ​നു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്ഐ അ​നൂ​പ്, എ​എ​സ്ഐ സ​ത്യ​വ​തി, സീ​നി​യ​ർ സി​പി​ഒ സു​ധീ​ർ ബാ​ബു, സി​പി​ഒ കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് ആ​ലു​വ​യി​ലെ ജോ​ലി​ക്കുനി​ന്നി​രു​ന്ന വീ​ട്ടി​ൽ നി​ന്നും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment