സന്ധിവാതം; അറിയേണ്ടതെല്ലാം

നി​ത്യജീ​വി​ത​ത്തി​ല്‍ ഇ​ന്ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ് ആ​ര്‍​ത്രൈ​റ്റി​സ്. ഇ​ത് ആ​ജീ​വ​നാ​ന്ത വൈ​ക​ല്യ​ങ്ങ​ളു​ടെ ഒ​രു പ്ര​ധാ​ന കാ​ര​ണ​വു​മാ​ണ്. സന്ധി വാതം ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ ജീ​വി​ത നി​ല​വാ​രം നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.

ഈ ​വ​ര്‍​ഷത്തെ ലോക സന്ധിവാത ദിനാചരണത്തിൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​ത്ത വി​ഷ​യം ‘സ​ന്ധി​വാ​തം വി​വി​ധ ജീ​വി​ത ഘ​ട്ട​ങ്ങ​ളി​ല്‍’ എ​ന്നതാണ്.

എ​ന്താ​ണ് ആ​ര്‍​ത്രൈ​റ്റി​സ്?

സന്ധിവാതം(ആ​ര്‍​ത്രൈ​റ്റി​സ്) എ​ന്നത് സ​ന്ധി​ക​ളെ​യും അ​തി​നു ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യ്ക്കു​ള്ള പൊ​തു​വാ​യ പ​ദമാണ്.

കാരണങ്ങൾ പലത്

നൂ​റി​ലേ​റെ ത​രം ആ​ര്‍​ത്രൈ​റ്റി​സ് രോ​ഗ​ങ്ങ​ളാ​ണ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ര്‍​ത്രൈ​റ്റി​സ് പ​ല കാ​ര​ണ​ങ്ങ​ളാ​ലും ഉ​ണ്ടാ​കാം. അ​തി​ല്‍ ചി​ല​തു ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ്, ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി (ആ​മ​വാ​തം അ​ഥ​വാ റൂ​മാ​റ്റോ​യി​ഡ് ആ​ര്‍​ത്രൈ​റ്റി​സ്, ആ​ന്‍​കൈ​ലോ​സി​ങ്ങ് സ്‌​പോ​ണ്ടി​ലൈ​റ്റി​സ്, സോ​റി​യാ​റ്റി​ക് ആ​ര്‍​ത്രൈ​റ്റി​സ്), അ​ണു​ബാ​ധ (സെ​പ്റ്റി​ക് ആ​ര്‍​ത്രൈ​റ്റി​സ്), മെ​റ്റ​ബോ​ളി​ക് (ഗൗ​ട്) എ​ന്നി​വ​യാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന ല​ക്ഷ​ണ​ങ്ങ​ള്‍ സ​ന്ധി​വേ​ദ​ന​യും സ​ന്ധി​ക​ള്‍​ക്ക് ചു​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ഠി​ന്യ​വു​മാ​ണ്. ഇ​ത് പെ​ട്ടെ​ന്നു​ള്ള ഒ​ന്നാ​യോ അ​ല്ലെ​ങ്കി​ല്‍ വ​ള​രെ നാ​ളു​ക​ളാ​യി വി​ട്ടു​മാ​റാ​ത്ത ഒ​ന്നാ​യോ വ​ന്നേ​ക്കാം.

ഒ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ലക്ഷണങ്ങൾ

ഒ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ആ​ണെ​ങ്കി​ല്‍ സാ​ധാ​ര​ണ​യി​ലും അ​ധി​ക​മാ​യി ന​ട​ക്കു​ക, പ​ടി​ക​ള്‍ ക​യ​റു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്ക് ശേ​ഷ​മാ​യി​രി​ക്കും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക. പി​ന്നീ​ട് ഈ ​വേ​ദ​ന ദി​വ​സം മു​ഴു​വ​നു​മു​ള്ള ഒ​ന്നാ​യും ഉ​റ​ക്ക​ത്തി​ല്‍ പോ​ലും അ​ല​ട്ടു​ന്ന ഒ​ന്നാ​യും പ​രി​ണ​മി​ച്ചേ​ക്കാം. ഒ​ടു​വി​ല്‍ ഇ​ത് രോ​ഗി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്തി​ക​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന അ​ള​വി​ല്‍ വ​ഷ​ളാ​വു​ക​യും ചെ​യ്യും.


(തുടരും)

വിവരങ്ങൾ: ഡോ. അനൂപ് എസ്. പിള്ള, സീനിയർ കൺസൾട്ടന്‍റ്
ഓർത്തോപീഡിക് സർജൻ,എസ്‌യുറ്റി ഹോസ്പിറ്റൽ,പട്ടം, തിരുവനന്തപുരം

Related posts

Leave a Comment