ദാമ്പത്യം തുടങ്ങി രണ്ടു മാസം പിന്നിടുമ്പോൾ ഭാര്യ ഷോക്കേറ്റ് മരിക്കുന്നു; 51 കാരിയും 26 കാരന്‍റെയും വിവാഹം ഇപ്പോൾ ചർച്ചയാവുന്നു;   അരുൺ വിവാഹംകഴിച്ചത്  സ്വത്ത് മോഹിച്ചാണെന്ന സംശവുമായി ബന്ധുക്കൾ

 

തി​രു​വ​ന​ന്ത​പു​രം: കാ​ര​ണ​ക്കോ​ണ​ത്ത് മ​ധ്യ​വ​യ​സ്ക ഷോ​ക്കേ​റ്റ് മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത. കാ​ര​ക്കോ​ണം ത്രേ​സ്യാ​പു​ര​ത്ത് താ​മ​സി​ക്കു​ന്ന ശാ​ഖ​യെ​യാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി അ​രു​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ണ്ടു​മാ​സം മു​മ്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. 51 വ​യ​സാ​ണ് ശാ​ഖ​യു​ടെ പ്രാ​യം. അ​രു​ണി​ന് 26 വ​യ​സും. സ്വ​ത്ത് മോ​ഹി​ച്ചാ​ണ് അ​രു​ണ്‍ ശാ​ഖ​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​രു​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ശാ​ഖ​യെ ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക്രി​സ്തു​മ​സ് അ​ല​ങ്കാ​ര​ത്തി​നാ​യി ഉ​ണ്ടാ​യി​രു​ന്ന ലൈ​റ്റു​ക​ളു​ടെ വ​യ​റു​ക​ൾ മൃ​ത​ദേ​ഹ​ത്തി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു കണ്ടെത്തിയത്. അ​രു​ണി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Related posts

Leave a Comment