അധ്യാപകനെതിരേ മോശമായി എഴുതി; 88 വിദ്യാർഥിനികളുടെ തുണി അഴിപ്പിച്ചു; അരുണാചലിൽ അധ്യാപകർക്കെതിരേ കേസ്

ഇ​റ്റാ​ന​ഗ​ർ: പ്ര​ധാ​ന അ​ധ്യാ​പ​ക​നെ​തി​രെ മോ​ശ​മാ​യി എ​ഴു​തി​യ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചെ​ടു​ത്ത് അ​ധ്യാ​പ​ക​ർ. അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് പാ​പും പാ​രെ ജി​ല്ല​യി​ൽ ന്യൂ ​സാ​ഗ്ലി​യി​ലെ ക​സ്തൂ​ർ​ബാ ഗാ​ന്ധി ബാ​ലി​ക വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ 23 ാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

കു​ട്ടി​ക​ൾ നാ​ലു ദി​വ​സ​ത്തി​നു ശേ​ഷം വി​ദ്യാ​ർ​ഥി സം​ഘ​ട​നാ നേ​താ​ക്ക​ളെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ര​ണ്ട് അ​സി​സ്റ്റ​ന്‍റ് അ​ധ്യാ​പ​ക​രും ഒ​രു ജൂ​ണി​യ​ർ അ​ധ്യ​പ​ക​നും ചേ​ർ​ന്ന് ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ 88 വി​ദ്യാ​ർ​ഥി​നി​ക​ളു​ടേ​യും വ​സ്ത്രം ബ​ല​മാ​യി അ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലെ ഒ​രു വി​ദ്യാ​ർ​ഥി​നി​യേ​യും അ​ധ്യാ​പ​ക​നേ​യും ചേ​ർ​ത്ത് കു​ട്ടി​ക​ൾ ക​ട​ലാ​സി​ൽ മോ​ശ​മാ​യെ​ഴു​തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ശി​ക്ഷ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഒ​ന്നോ ര​ണ്ടോ പേ​രു​ടെ പ​ക്വ​ത​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​ത്തി​നാ​ണ് 88 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ഹീ​ന​മാ​യ ശി​ക്ഷാ ന​ട​പ​ടി കൊ​ക്കൊ​ള്ളാ​ൻ അ​ധ്യാ​പ​ക​രെ പ്രേ​രി​പ്പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്പ് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ അ​ധ്യാ​പ​ക​ർ വി​വ​രം ധ​രി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കു​ട്ടി​ക​ളു​ടെ അ​ഭി​മാ​ന​ത്തി​ന് കോ​ട്ടം ത​ട്ടു​ന്ന രീ​തി​യി​ൽ പെ​രു​മാ​റു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ്സ് കമ്മിറ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റഞ്ഞു.

Related posts