ആര്യ എന്തിന് ഇത് ചെയ്തു ? ന​വ​വ​ധു പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ; ശനിയാഴ്ച വീട്ടിലെത്തിയത് ആദ്യവിരുന്നിനായി; സംഭവത്തെക്കുറിച്ച് പറയുന്നത്‌ ഇങ്ങനെ…

തേ​ഞ്ഞി​പ്പ​ലം: ക​ട​ലു​ണ്ടി പു​ഴ​യി​ൽ ന​വ​വ​ധു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​റോ​ൽ രാ​മ​ൻ ( കു​ട്ട​ന്‍റെ ) മ​ക​ൾ ആ​ര്യ(26)​യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ക്കോ​ടി സ്വ​ദേ​ശി​യാ​യ ശാ​ശ്വ​തു​മാ​യി ആ​ര്യ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്.

ആ​ദ്യ​വി​രു​ന്നി​നാ​യി ശ​നി​യാ​ഴ്ച​യാ​ണ് ആ​ര്യ​യും ഭ​ർ​ത്താ​വും ആ​ര്യ​യു​ടെ വീ​ടാ​യ വ​ള്ളി​ക്കു​ന്ന് നോ​ർ​ത്ത് പൊ​റാ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

വൈ​കീ​ട്ട് വീ​ട്ടി​ൽ നി​ന്നു ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ക്കാ​നാ​യി ആ​ര്യ പു​റ​ത്ത് പോ​യ​താ​യി​രു​ന്നു.

ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യെ​ങ്കി​ലും പു​ഴ​യ്ക്ക് സ​മീ​പം റോ​ഡ​രി​ൽ ആ​ര്യ​യു​ടെ സ്കൂ​ട്ട​റും ചെ​രു​പ്പും നാ​ട്ടു​കാ​ർ കാ​ണ​പ്പെ​ട്ടു.

ഇ​തോ​ടെ രാ​ത്രി ഏ​റെ വൈ​കി​യും പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ട​ലു​ണ്ടി​പു​ഴ​യി​ലെ കോ​ട്ട​ക്ക​ട​വ് കാ​ൽ​വ​രി ഹി​ൽ​സി​ന്‍റെ താ​ഴെ പു​ഴ​യോ​ര​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment