ആ​ഡം​ബ​ര ക​പ്പ​ലി​ൽ ല​ഹ​രി​പാ​ർ​ട്ടി! ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ എ​ൻ​സി​ബി ക​സ്റ്റ​ഡി​യി​ൽ; ആ​ര്യ​ന്‍റെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും റിപ്പോര്‍ട്ട്‌

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ൽ ല​ഹ​രി​മ​രു​ന്ന് പാ​ർ​ട്ടി​യുമായി ബന്ധപ്പെട്ട് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ൻ ക​സ്റ്റ​ഡി​യി​ൽ.

നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ആ​ര്യ​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ആ​ഡം​ബ​ര ക​പ്പലി​ൽ റേ​വ് പാ​ർ​ട്ടി​യിൽ പ​ങ്കെ​ടു​ത്ത​ത്.

ആ​ര്യ​ൻ ഖാ​ന്‍റെ ഫോ​ണു​ക​ൾ പരിശോധിച്ച് മയക്കുമരുന്ന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​ബി ക​പ്പ​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ക്കെ​യ്ന്‍ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

ആ​ര്യ​ന്‍റെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും, അ​ദ്ദേ​ഹം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്നും ചില ദേശീയ മാ​ധ്യ​മങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related posts

Leave a Comment