ലാലേട്ടന്റെ ഒറ്റ നോട്ടത്തില്‍ തന്നെ നൂറ് അര്‍ത്ഥങ്ങളാണ് ! മോഹന്‍ലാലിനൊപ്പമുള്ള അനുഭവം തുറന്നു പറഞ്ഞ് നടി ആശ ശരത്ത്…

മലയാള സിനിമപ്രേക്ഷകരെ ഒന്നാകെ ത്രസിപ്പിക്കുകയാണ് ദൃശ്യം 2 എന്ന സിനിമ. ചിത്രത്തിലെ അഭിനേതാക്കള്‍ക്കെല്ലാം വലിയ പ്രശംസയാണ് ലഭിക്കുന്നത്.

സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആശാശരത്തിന്റെ പ്രകടനം നിരൂപകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു രംഗമാണ് ആശ ശരത് മോഹന്‍ലാലിനെ തല്ലുന്ന രംഗം.

ഈ രംഗം ചിത്രീകരിക്കുന്നതിനിടെ താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ച് ആശ ശരത് തുറന്നു പറഞ്ഞിരുന്നു. മോഹന്‍ലാല്‍ തല്ലുന്ന രംഗത്തില്‍ പുലര്‍ത്തിയ ആ ടൈമിങ്ങിനെക്കുറിച്ച് ആശ ശരത് വളരെ അത്ഭുതത്തോടെ പറയുകയാണ്.

യൂട്യൂബ് ചാനലായ പോപ്പര്‍ സ്റ്റോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആശ ശരത്ത് പറഞ്ഞത് ഇങ്ങനെയാണ്……അയ്യോ ലാലേട്ടന്‍ എന്നൊരു ഭയം ഉണ്ടായിരുന്നു.

എങ്കിലും ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ നമുക്ക് അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല, അങ്ങനെ ചിന്തിച്ചു കഴിഞ്ഞാല്‍ നമുക്ക് അത് ചെയ്യാന്‍ സാധിക്കില്ല. അപ്പോള്‍ ഓപ്പോസിറ്റ് നില്‍ക്കുന്നത് ആര് എന്നുള്ളത് ആ നിമിഷത്തേക്ക് ഇങ്ങനത്തെ സീന്‍ ചെയ്യുന്ന സമയത്ത് നമ്മള്‍ മറന്നേ പറ്റൂ.

ടൈമിങ്ങിന്റെ രാജാവാണ് ലാലേട്ടന്‍. കൈ വയ്ക്കുന്ന സമയത്ത് വളരെ കറക്റ്റ് ആയിട്ടാണ് ലാലേട്ടന്‍ മുഖം മാറ്റുന്നത്. കൈ മുഖത്ത് കൊള്ളാതിരിക്കാന്‍ ഞാനും ശ്രദ്ധിച്ചിരുന്നു.

അടികൊണ്ടു കഴിഞ്ഞ് ലാലേട്ടന്‍ എന്നെ നോക്കുന്ന സീനില്‍ ആ സമയത്ത് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഒരു അമ്മയുടെയും പോലീസിന്റെയും വികാരം മാത്രമായിരുന്നു എനിക്കപ്പോള്‍ ഉണ്ടായിരുന്നത്.

അത് ത്രൂഔട്ട് ഒരു ഷോട്ട് ആണ്. അതുകഴിഞ്ഞ് സ്‌ക്രീനില്‍ കണ്ടപ്പോഴാണ് ആ ഒരു നോട്ടത്തിന്റെ നൂറ് അര്‍ത്ഥങ്ങള്‍ മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെയാണ് നമ്മുടെ മോഹന്‍ലാല്‍, മഹാനടന്‍ ദി കംപ്ലീറ്റ് ആക്ടര്‍ എന്ന് പറയുന്നത്.

Related posts

Leave a Comment