ആ​ഷ​സ്: ര​ണ്ടാം ടെ​സ്റ്റ് നാ​ളെ മു​ത​ൽ


അ​ഡ്‌ലെ​യ്ഡ്: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റ് രാ​ത്രി​യും പ​ക​ലു​മാ​യി പി​ങ്ക് ബോ​ളി​ൽ നാ​ളെ മു​ത​ൽ അ​ഡ്‌ലെ​യ്ഡ് ഓ​വ​ലി​ൽ തു​ട​ങ്ങും. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ജ​യി​ച്ച് ഓ​സ്ട്രേ​ലി​യ മു​ന്നി​ലാ​ണ്.

ര​ണ്ടാം ടെ​സ്റ്റി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഓ​സീ​സി​ന് പ​രി​ക്ക് ഭീ​ഷ​ണി​യാ​ണ്. പേ​സ​ർ ജോ​ഷ് ഹേ​സി​ൽ​വു​ഡ് മ​ത്സ​ര​ത്തി​ൽ ക​ളി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ജ​യ് റി​ച്ചാ​ർ​ഡ്സ​ണ്‍ പ​ക​രം ടീ​മി​ലെ​ത്തും. ഓ​പ്പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​റും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണെ​ങ്കി​ലും ക​ളി​ച്ചേ​ക്കു​മെ​ന്നാ​ണ് ഓ​സീ​സ് ടീം ​മാ​നേ​ജ്മെ​ന്‍റ് സൂ​ച​ന ന​ൽ​കു​ന്ന​ത്.

ആ​ദ്യ ടെ​സ്റ്റി​ൽ ബെ​ൻ സ്റ്റോ​ക്സ് എ​റി​ഞ്ഞ പ​ന്തു​കൊ​ണ്ട് പ​രി​ക്കേ​റ്റ വാ​ർ​ണ​ർ ര​ണ്ടാം ടെ​സ്റ്റി​ന്‍റെ പ​രി​ശീ​ല​ന സെ​ക്ഷ​നി​ലും പൂ​ർ​ണ​മാ​യും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. വാ​ർ​ണ​റു​ടെ കാ​ര്യ​ത്തി​ൽ നാ​ളെ​യാ​കും ഓ​സീ​സ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

അ​തേ​സ​മ​യം ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ക്കാ​തി​രു​ന്ന ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍, സ്റ്റു​വ​ർ​ട്ട് ബ്രോ​ഡ് എ​ന്നി​വ​ർ ര​ണ്ടാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നാ​യി ക​ള​ത്തി​ലി​റ​ങ്ങും.

Related posts

Leave a Comment